സമകാലിക മലയാളം ഡെസ്ക്
നമ്മൾ ദിവസവും ഉപയോഗിക്കുന്ന വസ്തുവാണ് ചീപ്പ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ചീപ്പ് ഒരു വലിയ ഘടകമാണ്. എന്നാൽ ചീപ്പ് കൃത്യമായ ഇടവേളയിൽ വൃത്തിയാക്കുന്നവർ ചുരുക്കമാണ്.
മുടി ചീകുമ്പോൾ സ്കാൽപ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരനും അഴുക്കുമൊക്കെ ചീപ്പിലേക്ക് പടരുക സ്വാഭാവികമാണ്. ഇത് താരൻ പകരാനും മുടികൊഴിച്ചിലിനും കാരണമാകും.
നമ്മൾ ഉപയോഗിക്കുന്ന ചീപ്പ് ഇടയ്ക്കിടെ കഴുകുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. വെറുതെ വെള്ളത്തിൽ മുക്കിക്കഴുകിയെടുത്താൻ ചീപ്പിലെ അഴുക്കും അണുക്കളും ഇല്ലാതാകില്ല.
ചീപ്പ് വൃത്തിയാക്കാൻ ആദ്യം അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും മുടിയും ഹെയർപിൻ കൊണ്ടോ കൈകൊണ്ടോ നീക്കം ചെയ്തു വൃത്തിയാക്കാം.
ശേഷം ചെറുചൂടുവെള്ളത്തിൽ അൽപം സോപ്പ് അല്ലെങ്കിൽ ഷാംപൂ കലർത്തി അതിലേക്ക് ചീപ്പ് അൽപനേരം മുക്കി വെയ്ക്കുക. പിന്നീട് ഒരു ബ്രെഷ് ഉപയോഗിച്ച് ചീപ്പ് നന്നായി കഴുകി അഴുക്ക് നീക്കം ചെയ്യാം.
ശേഷം ഉണങ്ങിയ കോട്ടൺ തുണി ഉപയോഗിച്ച് ചീപ്പ് നന്നായി തുടച്ച് ഉണക്കിയെടുക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചീപ്പ് ഇത്തരത്തിൽ വൃത്തിയാക്കുന്നത് നല്ലതാണ്.
ആറ് മാസം കൂടുമ്പോൾ ചീപ്പ് മാറ്റുകയും ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates