പൂച്ചകളെ ബാധിക്കുന്ന 9 അസുഖങ്ങൾ

അഞ്ജു സി വിനോദ്‌

ആരെയും കൂസാത്ത പ്രകൃതം, ക്യൂട്നസ് വാരി വിതറാനും അതേസമയം റഫ് ആന്റ് ടഫ് ആയി നിൽക്കാനും കഴിയുന്ന നമ്മുടെ പൂച്ച സർ. പൂച്ചപ്രേമികളായ നിരവധി ആളുകളുണ്ട്. എന്നാൽ പൂച്ചകൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങളെ കുറിച്ച് പലപ്പോഴും നമ്മൾ അത്ര ബോധ്യവാന്മാരല്ല. പൂച്ചകളെ വളർത്തിയാൽ മാത്രം പോര അവരുടെ ആരോ​ഗ്യക്കാര്യത്തിലും ശ്രദ്ധവേണം.

Pexels

പൂച്ചകളെ ബാധിക്കുന്ന രോ​ഗങ്ങൾ.

Pexels

ഫ്ലീ അലർജിക് ഡെർമറ്റൈറ്റിസ്

ഫ്ലീ അലർജിക് ഡെർമറ്റൈറ്റിസ് അഥവാ ചെള്ള് അലർജി, പൂച്ചകളിൽ സാധാരണയായി കണ്ടുവരുന്ന അലർജിയാണിത്. ചെള്ള് അല്ലെങ്കിൽ പ്രാണികൾ കടിക്കുന്നതുമൂലം ഉണ്ടാകുന്ന അലർജിയാണിത്. രോ​ഗം കൊഴിച്ചിൽ, ചർമത്തിൽ ചുവന്ന മുഴകൾ, ചുണങ്ങ് എന്നിവയാണ് ലക്ഷണങ്ങൾ.

Pexels

ഹൈപ്പർതൈറോയിഡിസം

മനുഷ്യരെ മാത്രമല്ല, മൃ​ഗങ്ങളിലും ഹൈപ്പർതൈറോയിഡിസം ഉണ്ടാകാം. പൂച്ചകളിൽ തൈറോയിഡ് ഹോർമോണുകളുടെ അളവു കൂടുതലാണെങ്കില്‍ മെറ്റബോളിസത്തെ വേ​ഗത്തിലാക്കുകയും ഇത് വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഉയർന്ന രക്തസമ്മർദം, ശരീരഭാരം കുറയ്ക്കൽ എന്നിവയ്ക്ക് കാരണമാകുന്നു.

Pexels

വൃക്കരോഗം

പൂച്ചകൾ പ്രായമാകുന്തോറും വൃക്കകളുടെ പ്രവർത്തനം മോശമാകാം. ദാഹം വർധിക്കുക, കൂടുതൽ തവണ മൂത്രമൊഴിക്കുക, ശരീരഭാരം കുറയുക, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ.

Pexels

ക്യാറ്റ് ഫ്ലൂ

ഹെർപ്പസ് വൈറസ്, കാലിസിവൈറസ്, ബോർഡെറ്റെല്ല ബ്രോങ്കിസെപ്റ്റിക്ക തുടങ്ങിയ വിവിധ വൈറസുകൾ, ബാക്ടീരിയകൾ മൂലം ഉണ്ടാകുന്ന രോ​ഗാവസ്ഥയാണ് ക്യാറ്റ് ഫ്ലൂ. പൂച്ചക്കുഞ്ഞുങ്ങളിൽ ഇത് വളരെ സാധാരണമാണ്.

Pexels

കണ്ണുകൾക്ക് വേദന, തുമ്മൽ, മൂക്കൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. ക്യാറ്റ് ഫ്ലൂ ബാധിച്ചാൽ അവ ഭക്ഷണം കഴിക്കാതാവുകയും നിർജ്ജലീകരണം സംഭവിക്കുകയും ആരോ​ഗ്യ അവസ്ഥ വഷളാകാനും കാരണമാകും. ക്യാറ്റ് ഫ്ലൂ വരാതിരിക്കാൻ അവയ്ക്ക് വാക്സിൻ എടുത്തുവെന്ന് ഉറപ്പാക്കുക.

Pexels

വിര ശല്യം

ടേപ്പ് വേം, റൗണ്ട് വേം തുടങ്ങിയ വ്യത്യസ്ത തരം വിരകൾ പൂച്ചയെ ബാധിച്ചേക്കാം. ഇത് വയറിളക്കം, ഛർദ്ദി, ശരീരഭാരം കുറയ്ക്കൽ എന്നിവ ഉണ്ടാക്കാം.

Pexels

കാൻസർ

മനുഷ്യരെ പോലെ തന്നെ പൂച്ചകളെയും കാൻസർ ബാധിക്കാം. ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി പെരുകുമ്പോഴാണ് കാൻസർ ഉണ്ടാകുന്നത്, ഇത് പലപ്പോഴും ട്യൂമറുകളിലേക്ക് നയിക്കുന്നു. പൂച്ചയിൽ മുഴ മുതൽ ശരീരഭാരം കുറയൽ, ബലഹീനത, ചുമ, ഛർദ്ദി, വയറിളക്കം തുടങ്ങി നിരവധി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

Pexels

പ്രമേഹം

പൂച്ചകൾക്കും നായകൾക്കും പ്രമേഹം ബാധിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുമ്പോൾ അമിതമായ ദാഹം, ധാരാളം മൂത്രമൊഴിക്കുക, ശരീരഭാരം കുറയുക എന്നിവയെല്ലാം പ്രകടമാക്കാം. അത് കീറ്റോഅസിഡോസിസ് എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം, ഇത് ഛർദ്ദി, ബലഹീനത, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകുകയും ജീവന് ഭീഷണിയാകുകയും ചെയ്യുന്നു.

Pexels

പൊണ്ണത്തടി

പൂച്ചകളിൽ ഏറ്റവും സാധാരണമായി ഉണ്ടാകുന്ന ഒരു രോ​ഗമാണ് പൊണ്ണത്തടി. ഇത് അവയുടെ ഹൃദയത്തിലും സന്ധികളിലും സമ്മർദ്ദം ചെലുത്തും. ഇത് ശ്വാസതടസം, പ്രമേഹം തുടങ്ങിയവയിലേക്ക് നയിക്കാം.

Pexels

റാബീസ്

ഏറെ പോപ്പുലറായ ഒരു രോഗവും എന്നാൽ വളരെ അപകടം പിടിച്ച ഒരു വൈറസാണ് റാബീസ്. പ്രധാനമായും തലച്ചോറിനെയാണ് ഈ രോഗം ബാധിക്കുക. ചിലപ്പോഴൊക്കെ ഇത് പൂച്ചകളിൽ നിന്ന് മനുഷ്യരിലേയ്ക്ക് ബാധിയ്ക്കാനും സാധ്യതയുണ്ട്.

Pexels