സമകാലിക മലയാളം ഡെസ്ക്
ആവശ്യപോഷകങ്ങൾ ലഭിക്കാൻ ഏറ്റവും മികച്ച മാർഗമാണ് പഴങ്ങള്‍ കഴിക്കുക എന്നത്.
പഴങ്ങൾ കഴിക്കുമ്പോൾ എത്ര കഴിക്കുന്നു, എപ്പോൾ കഴിക്കുന്നു എങ്ങനെ കഴിക്കുന്നു എന്നതിലെല്ലാം കാര്യമുണ്ട്.
പഴങ്ങൾക്ക് പകരം ജ്യൂസ്
ജ്യൂസിൽ പഞ്ചസാര ധാരാളമുണ്ട്. അതിനാൽ കൂടുതല്‍ കലോറിയും ശരീരത്തിലെത്തും. ജ്യൂസാണ് ഇഷ്ടമെങ്കിൽഒരു ചെറിയ ഗ്ലാസ് മാത്രം കുടിക്കുക. 100 ശതമാനം ജ്യൂസിനേക്കാൾ മികച്ച ഗ്ലൈസെമിക് ഇൻഡക്സും വിശപ്പകറ്റുന്നതും പഴങ്ങൾ ആണ്.
ഭക്ഷണശേഷം ഡെസർട്ട് ആയി പഴങ്ങൾ
പഴങ്ങൾ, അന്നജം കൂടുതലടങ്ങിയ ഭക്ഷണങ്ങൾക്ക് ഏതാണ്ട് 20–30 മിനിറ്റുകൾക്ക് മുൻപ് ഒരു സ്റ്റാർട്ടർ ആയി കഴിക്കുന്നതാണ് നല്ലത്. ഇത് വിശപ്പകറ്റാനും ഭക്ഷണശേഷം ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് കുറയുകയും ചെയ്യും.
ഡ്രൈഫ്രൂട്സ്
ഉണക്കിയ പഴങ്ങളിൽ കലോറി വളരെ കൂടുതലായിരിക്കും.വളരെ ചെറിയ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കാം. യോഗർട്ടിലോ സാലഡിലോ ഓരോ സ്പൂൺ ഡ്രൈ ഫ്രൂട്ട്സ് ചേർക്കാവുന്നതാണ്.
സ്മൂത്തികളിൽ
സ്മൂത്തിയിൽ തേനും പാലും ചേർക്കുമ്പോൾ കലോറിയും പഞ്ചസാരയും കൂടുന്നു. സ്മൂത്തി കഴിക്കണമെന്നുണ്ടെങ്കിൽ പച്ചക്കറിയോ പ്രോട്ടീൻ പൗഡർ അല്ലെങ്കിൽ നട്ട് പൗഡറോ ചേർക്കാം.
നാച്വറൽ ഷുഗർ
കാർബോഹൈഡ്രേറ്റ് ഉണ്ടെന്നോർക്കാതെ വലിയ അളവിൽ പ്രമേഹരോഗികൾ പഴങ്ങൾ കഴിക്കുകയാണെങ്കിൽ ഗ്ലൂക്കോസ് അധികമാകും. പ്രമേഹരോഗമുള്ളവർ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങൾ മാത്രമേ കഴിക്കാവൂ. അതുപോലെ കഴിക്കുന്ന അളവും പ്രധാനമാണ്.
വ്യത്യസ്തത
വ്യത്യസ്തതരം പഴങ്ങളിൽ വ്യത്യസ്തതരം പോഷകങ്ങളും ഫൈറ്റോകെമിക്കലുകളും ആണുള്ളത്. പഴങ്ങളിലെ വ്യത്യസ്തത പോഷകങ്ങളും മൈക്രോബയോമും വർധിപ്പിക്കും. ഓരോ സീസണിലും ലഭ്യമായ പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates