സ്നേഹത്തിന്റെ മറവിൽ നിയന്ത്രണം, പീഡനം; തിരിച്ചറിയാം ഈ ലക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

രണ്ട് വർഷം നീണ്ടുനിന്ന പ്രണയബന്ധത്തിൽ നിന്ന് പുറത്തുവന്നതിനെ കുറിച്ച് നടി അനുപമ പരമേശ്വരൻ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തൽ വലിയൊരു ചർച്ചയ്ക്കാണ് വഴിവെച്ചത്.

Anupama Parameswaran | Instagram / Anupama Parameswaran

'നാർസിസിസ്റ്റിക് അബ്യൂസി'ലൂടെയാണ് ഇക്കഴിഞ്ഞ രണ്ട് വർഷക്കാലം താൻ കടന്നുപോയതെന്ന അനുപമയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എന്താണ് അനുപമ പറഞ്ഞ നാർസിസിസ്റ്റിക് അബ്യൂസ്? എങ്ങനെ തിരിച്ചറിയാം?

Anupama Parameswaran | Instagram / Anupama Parameswaran

ഒരാളെ അമിതമായി സ്നേഹിക്കുകയും പ്രശംസിക്കുകയും ചെയ്ത ശേഷം പതിയെ അവരെ നിയന്ത്രിക്കുകയും ആത്മവിശ്വാസം തകർക്കുകയും ചെയ്യുന്ന ബന്ധങ്ങൾ പലപ്പോഴും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. പങ്കാളി, കുടുംബാംഗം, സുഹൃത്ത്, സഹപ്രവർത്തകൻ, മേലുദ്യോഗസ്ഥൻ തുടങ്ങിയവരിൽ നിന്നുപോലും ഇത്തരം പെരുമാറ്റം ഉണ്ടാകാം.

Narcissistic abuse | Pinterest

നാർസിസിസ്റ്റിക് പീഡനത്തിന്റെ തുടക്കത്തിൽ എല്ലാം വളരെ മനോഹരമായി തോന്നിയേക്കാം. അമിതമായ സ്നേഹം, പ്രശംസ, സമ്മാനങ്ങൾ, പ്രത്യേക പരിഗണന എന്നിവയിലൂടെ ഒരാളുടെ വിശ്വാസം നേടിയെടുക്കുന്ന രീതിയാണ് ലവ് ബോംബിംഗ് (Love Bombing). പിന്നീട് ഈ അടുപ്പം തന്നെ നിയന്ത്രണത്തിനുള്ള ആയുധമായി മാറാം.

Narcissistic abuse | Pinterest

താൻ ചെയ്ത കാര്യങ്ങൾ നിഷേധിക്കുക, സംഭവിച്ചത് മറ്റൊരു രീതിയിൽ അവതരിപ്പിക്കുക, ഇരയോട് 'നിനക്ക് തെറ്റിദ്ധാരണയാണ്', 'അങ്ങനെ സംഭവിച്ചിട്ടില്ല' എന്നൊക്കെ പറയുക തുടങ്ങിയവ ഗ്യാസ്‌ലൈറ്റിംഗിന്റെ (Gaslighting) ഭാഗമാണ്. ഇതിലൂടെ സ്വന്തം ഓർമ്മകളെയും തീരുമാനങ്ങളെയും യാഥാർഥ്യബോധത്തെയും തന്നെ വ്യക്തി സംശയിക്കാൻ തുടങ്ങാം.

Narcissistic abuse | Pinterest

ആരുടെയെങ്കിലും സ്വകാര്യതയിലേക്കും വ്യക്തിപരമായ അതിരുകളിലേക്കും നിരന്തരം കടന്നുചെല്ലുന്നതും മുന്നറിയിപ്പ് ലക്ഷണമാണ്. സന്ദേശങ്ങൾ പരിശോധിക്കുക, ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുക, 'ഇത് ചെയ്യരുത്' എന്ന് പറഞ്ഞിട്ടും അത് ആവർത്തിക്കുക തുടങ്ങിയവ ഇതിൽപ്പെടാം. അതിരുകൾ സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ദേഷ്യം, കുറ്റപ്പെടുത്തൽ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.

Narcissistic abuse | Pinterest

സ്വന്തം തെറ്റുകൾ അംഗീകരിക്കുന്നതിന് പകരം അതേ തെറ്റ് മറ്റൊരാളിൽ ആരോപിക്കുന്നതും സാധാരണയായി കാണുന്ന രീതിയാണ്. 'നീ കാരണമാണ് ഞാൻ ഇങ്ങനെ പെരുമാറിയത്' എന്ന തരത്തിൽ സ്വന്തം പെരുമാറ്റത്തിന്റെ ഉത്തരവാദിത്തം ഇരയുടെ മേൽ ചുമത്താം.

Narcissistic abuse | Pinterest

ഒരാളുടെ രൂപം, സംസാരരീതി, പെരുമാറ്റം, തീരുമാനങ്ങൾ തുടങ്ങി എല്ലാത്തിലും കുറ്റം കണ്ടെത്തുകയും നിരന്തരം വിമർശിക്കുകയും ചെയ്യുന്നത് ആത്മവിശ്വാസം തകർക്കാം. ആരോഗ്യകരമായ ബന്ധത്തിലെ സാധാരണ വിമർശനത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തരം പെരുമാറ്റത്തിന്റെ ലക്ഷ്യം വ്യക്തിയെ എല്ലായ്പ്പോഴും തെറ്റുകാരനായി തോന്നിപ്പിക്കുന്നതാകാം.

Narcissistic abuse | Pinterest

സംസാരിക്കാതിരിക്കുക, സ്നേഹമോ സാമ്പത്തിക സഹായമോ മനഃപൂർവം തടയുക, ഭയമോ കുറ്റബോധമോ ഉണ്ടാക്കി തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യിപ്പിക്കുക തുടങ്ങിയവയും നാർസിസിസ്റ്റിക് പീഡനത്തിന്റെ ഉദാഹരണങ്ങളാണ്. പരിഹാസത്തിന്റെയോ തമാശയുടെയോ മറവിൽ അപമാനിക്കുന്നതും സംഭവിക്കാം.

Narcissistic abuse | Pinterest

നാർസിസിസ്റ്റിക് പീഡനത്തിന്റെ ആഘാതം ബന്ധം അവസാനിച്ചതിന് ശേഷവും തുടരാം. ഉത്കണ്ഠ, വിഷാദം, ആത്മവിശ്വാസക്കുറവ്, ഭയം, കുറ്റബോധം, നാണക്കേട്, സാമൂഹികമായ ഒറ്റപ്പെടൽ എന്നിവ അനുഭവപ്പെടാം. ചിലർക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന്റെ (PTSD) ലക്ഷണങ്ങളും ഉണ്ടാകാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Narcissistic abuse | Pinterest