കോട്ടൺ വസ്ത്രങ്ങൾ വീണ്ടും ഫാഷനിൽ; 2026ൽ ജെൻസി തിരികെ കൊണ്ടുവരുന്ന എത്നിക് സ്റ്റൈലുകൾ

സമകാലിക മലയാളം ഡെസ്ക്

ഫാഷൻ മാറുമ്പോൾ പഴയ പല ട്രെൻഡുകളും പുതിയ രൂപത്തിൽ തിരിച്ചെത്താറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു തിരിച്ചുവരവാണ് ഇന്ത്യൻ എത്നിക് വെയറിലും കാണുന്നത്. ഒരുകാലത്ത് അമ്മമാരുടെയും ചേച്ചിമാരുടെയും അലമാരയിലെ സ്ഥിരം സാന്നിധ്യമായിരുന്ന കോട്ടൺ കുർത്തികളും ലളിതമായ എത്നിക് വസ്ത്രങ്ങളും ജെൻസിയു‌ടെ വാർഡ്രോബിലും ഇടംപിടിക്കുകയാണ്.

Ethnic Wear Trends | Pinterest

വലിയ ആഘോഷങ്ങൾക്ക് മാത്രം ധരിക്കുന്ന വസ്ത്രം എന്നതിൽ നിന്ന് എത്നിക് വെയറിന്റെ ഉപയോഗം മാറുകയാണ്. കോളേജ്, ഓഫീസ്, യാത്ര, സുഹൃത്തുക്കളോടൊപ്പമുള്ള ഔട്ടിങ് തുടങ്ങി ദിവസേനയുള്ള പല അവസരങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ തലമുറ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.

Ethnic Wear Trends | Pinterest

ഫാഷനൊപ്പം വസ്ത്രത്തിന്റെ സൗകര്യത്തിനും പ്രാധാന്യം നൽകുന്ന രീതിയാണ് ജെൻ സിക്കിടയിൽ ശക്തമാകുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദീർഘനേരം ധരിക്കുമ്പോഴും അസ്വസ്ഥതയുണ്ടാക്കാത്തതും പല രീതിയിൽ വീണ്ടും ഉപയോഗിക്കാനാകുന്നതുമായ വസ്ത്രങ്ങളോടാണ് കൂടുതൽ താൽപര്യം.

Ethnic Wear Trends | Pinterest

ചൂടും ഈർപ്പവും കൂടുതലുള്ള ഇന്ത്യൻ കാലാവസ്ഥയിലും കോട്ടൺ വസ്ത്രങ്ങൾ പ്രായോഗികമാണ്. കാറ്റ് കടന്നുപോകാൻ സഹായിക്കുന്നതും ഈർപ്പം ആഗിരണം ചെയ്യുന്നതുമായതിനാൽ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഓപ്ഷനായി കോട്ടൺ മാറുന്നു.

Ethnic Wear Trends | Pinterest

2026ൽ ശ്രദ്ധ നേടുന്ന കോമ്പിനേഷനുകളിൽ ഒന്നാണ് ഷോർട്ട് കുർത്തി + ജീൻസ്. ബ്ലോക്ക് പ്രിന്റുകളോ ഫ്ലോറൽ പ്രിന്റുകളോ ഉള്ള ചെറിയ കോട്ടൺ കുർത്തികൾ ആങ്കിൾ ലെങ്ത് ജീൻസിനൊപ്പം ധരിക്കുന്നതാണ് പുതിയ തലമുറയുടെ ഇഷ്ട സ്റ്റൈലുകളിലൊന്ന്.

Ethnic Wear Trends | Pinterest

പരമ്പരാഗത വസ്ത്രത്തിന്റെ ഭംഗിയും പാശ്ചാത്യ വസ്ത്രത്തിന്റെ കാഷ്വൽ സ്വഭാവവും ഒരുമിപ്പിക്കാം എന്നതാണ് ഈ കോമ്പിനേഷന്റെ പ്രത്യേകത.

Ethnic Wear Trends | Pinterest

ഒരേ നിറത്തിലോ പ്രിന്റിലോ ഉള്ള ടോപ്പും പാന്റും ചേർന്ന എത്നിക് കോ-ഓർഡ് സെറ്റുകളും ട്രെൻഡിലാണ്. അധികം ആലോചിക്കാതെ പെട്ടെന്ന് സ്റ്റൈൽ ചെയ്യാമെന്നതാണ് ഇവയുടെ പ്രധാന ആകർഷണം.

Ethnic Wear Trends | Pinterest

ശരീരത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രങ്ങൾക്ക് പകരം കുറച്ച് ലൂസ് ഫിറ്റുള്ള വസ്ത്രങ്ങളോടുള്ള താൽപര്യവും ജെൻക്കിടയിൽ കാണാം. ഓവർസൈസ്ഡ് അല്ലെങ്കിൽ ബോക്സി കട്ട് കുർത്തികൾ ലഗിൻസ്, പലാസോ തുടങ്ങിയവയ്ക്കൊപ്പം ധരിക്കുന്നതാണ് മറ്റൊരു ശ്രദ്ധേയമായ ട്രെൻഡ്.

Ethnic Wear Trends | Pinterest

കുർത്തിക്കൊപ്പം പരമ്പരാഗത ഫൂട്ട്‌വെയർ മാത്രം വേണമെന്ന ധാരണയും മാറുകയാണ്. സ്ലീവ്ലെസ്സ് അല്ലെങ്കിൽ ഷോർട്ട് കോ‌ട്ടൺ കുർത്തി, എത്നിക്ക് പാന്റുകൾ, ഷൂ എന്നിവയടങ്ങിയ കോംബോ ഇന്റോ വെസ്റ്റേൺ ഫാഷന്റെ ഭാ​ഗമാണ്.

Ethnic Wear Trends | Pinterest

സോഷ്യൽ മീഡിയയിൽ ജനപ്രിയമായ മിനിമലിസ്റ്റ് ഫാഷൻ എസ്തെറ്റിക്സ് എത്നിക് വെയറിനെയും സ്വാധീനിക്കുന്നുണ്ട്. മങ്ങിയ അല്ലെങ്കിൽ ന്യൂട്രൽ നിറങ്ങൾ, കുറച്ച് ആഭരണങ്ങൾ, ലളിതമായ ഹെയർസ്റ്റൈൽ, കോട്ടൺ വസ്ത്രങ്ങൾ എന്നിവ ചേർന്ന ക്ലീൻ ലുക്കാണ് ഇതിന്റെ പ്രത്യേകത.

Ethnic Wear Trends | Pinterest

ഐവറി, സേജ്, ഡസ്റ്റി റോസ് പോലുള്ള മൃദുവായ നിറഭേദങ്ങൾക്കൊപ്പം ബ്ലോക്ക് പ്രിന്റുകളും ലളിതമായ ഡിസൈനുകളും ശ്രദ്ധ നേടുന്നുണ്ട്.

Ethnic Wear Trends | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | Samakalika Malayalam