ഫഹദിനും ആലിയയ്ക്കും സംഭവിച്ചത് നിങ്ങളിലും? മുതിർന്നവരിലെ എഡിഎച്ച്‍ഡി ലക്ഷണങ്ങൾ അറിയാം

സമകാലിക മലയാളം ഡെസ്ക്

ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, ചെയ്യുന്ന കാര്യങ്ങൾ പൂർത്തിയാക്കാതെ മറ്റൊന്നിലേക്ക് മാറുക, ചെറിയ കാര്യങ്ങൾ പോലും മറന്നുപോകുക, ഒരിടത്ത് അടങ്ങിയിരിക്കാനാകാത്ത അവസ്ഥ തുടങ്ങിയ അനുഭവങ്ങൾ പലരിലും ഉണ്ടാകാം.

ADHD | Pinterest

എന്നാൽ ഇവ സ്ഥിരമായി തുടരുകയും വ്യക്തിയുടെ ജോലി, പഠനം, കുടുംബജീവിതം, സാമൂഹിക ബന്ധങ്ങൾ തുടങ്ങിയവയെ ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ എഡിഎച്ച്‍ഡി ഉൾപ്പെടെയുള്ള കാരണങ്ങൾ പരിഗണിക്കേണ്ടി വരാം.

ADHD | Pinterest

ലോകാരോഗ്യ സംഘടനയുടെ (WHO) ഐസിഡി - 11ൽ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോർഡർ അഥവാ എഡിഎച്ച്‍ഡി (ADHD) ഒരു ന്യൂറോഡെവലപ്‌മെന്റൽ ഡിസോർഡറായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടിക്കാലത്ത് മാത്രം കാണപ്പെടുന്ന അവസ്ഥയല്ല എഡിഎച്ച്‍ഡി.

ADHD | Pinterest

മുതിർന്നവരിൽ എഡിഎച്ച്‍ഡിയുടെ പ്രകടനം കുട്ടികളിലേതിൽ നിന്ന് വ്യത്യസ്തമായിരിക്കാം. ഉദാഹരണത്തിന്, ഒരു ജോലി ചെയ്യുമ്പോൾ ശ്രദ്ധ തുടർച്ചയായി നിലനിർത്താൻ ബുദ്ധിമുട്ടുക, ജോലികൾ ക്രമീകരിക്കാൻ പ്രയാസപ്പെടുക, പ്രധാനപ്പെട്ട കാര്യങ്ങൾ മറക്കുക, ഒരുപാട് കാര്യങ്ങൾ ഒരേസമയം തുടങ്ങുകയും പൂർത്തിയാക്കാതെ വിടുകയും ചെയ്യുക തുടങ്ങിയവ ഉണ്ടാകാം.

ADHD | Pinterest

ചിലരിൽ അമിതമായ ചലനാത്മകതയ്ക്ക് പകരം അസ്വസ്ഥതയോ എപ്പോഴും എന്തെങ്കിലും ചെയ്യണമെന്ന തോന്നലോ കൂടുതലായി പ്രകടമാകാം. ലോകാരോഗ്യ സംഘടനയുടെ ക്ലിനിക്കൽ മാർഗനിർദേശങ്ങളിലും കുട്ടികളെയും മുതിർന്നവരെയും പരിഗണിക്കുമ്പോൾ എഡിഎച്ച്‍ഡിയുടെ പ്രകടനത്തിൽ പ്രായത്തിനനുസരിച്ച് വ്യത്യാസങ്ങൾ ഉണ്ടാകാമെന്ന് വ്യക്തമാക്കുന്നു.

ADHD | Pinterest

ശ്രദ്ധക്കുറവോ മറവിയോ മാത്രം ഉണ്ടായതുകൊണ്ട് ഒരാൾക്ക് എഡിഎച്ച്‍ഡി ഉണ്ടെന്ന് പറയാനാകില്ല. സാധാരണ സ്വഭാവ വ്യത്യാസങ്ങളും ഒരു ക്ലിനിക്കൽ അവസ്ഥയും തമ്മിൽ വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്.

ADHD | Pinterest

ശ്രദ്ധ നിലനിർത്താനും കാര്യങ്ങൾ ക്രമീകരിക്കാനും നിർദേശങ്ങൾ പിന്തുടരാനും ബുദ്ധിമുട്ട് കൂടുതലായിരിക്കും.

ADHD | Pinterest

അസ്വസ്ഥത, അമിതമായ ചലനാത്മകത, ചിന്തിക്കാതെ പ്രതികരിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രധാനമായിരിക്കും.

ADHD | Pinterest

ശ്രദ്ധക്കുറവും ഹൈപ്പർ ആക്ടീവ്- ഇംപൾസീവ് ലക്ഷണങ്ങളും ഒരുപോലെ പ്രാധാന്യമുള്ള രീതിയിൽ കാണപ്പെടുന്ന അവസ്ഥ.

ADHD | Pinterest

ലോകാരോഗ്യ സംഘടന വികസിപ്പിച്ച ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് (ICD) ആണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രശ്നങ്ങളെ രേഖപ്പെടുത്താനും തരംതിരിക്കാനും ഉപയോഗിക്കുന്ന അന്താരാഷ്ട്ര മാനദണ്ഡം.

ADHD | Pinterest

ICD-11ലെ ക്ലിനിക്കൽ വിവരണങ്ങളും ഡയഗ്നോസ്റ്റിക് ആവശ്യകതകളും ആരോഗ്യപ്രവർത്തകർക്ക് വിവിധ മാനസിക, പെരുമാറ്റ, ന്യൂറോഡെവലപ്‌മെന്റൽ അവസ്ഥകൾ തിരിച്ചറിയാനും വിലയിരുത്താനും സഹായിക്കുന്നതിനാണ് തയ്യാറാക്കിയിരിക്കുന്നത്.

ADHD | Pinterest

സോഷ്യൽ മീഡിയയിലോ ഇന്റർനെറ്റിലോ കാണുന്ന എഡിഎച്ച്‍ഡി ലക്ഷണങ്ങളുടെ പട്ടികയുമായി സ്വന്തം അനുഭവങ്ങൾ ഒത്തുപോകുന്നു എന്നതുകൊണ്ട് മാത്രം രോഗനിർണയം നടത്താൻ കഴിയില്ല.

ADHD | Pinterest

സ്ഥിരമായി ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും അത് ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ യോഗ്യനായ മാനസികാരോഗ്യ വിദഗ്ധനെയോ ഡോക്ടറെയോ സമീപിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തുന്നതാണ് ഉചിതം.

ADHD | Pinterest
Samakalika Malayalam | Samakalika Malayalam