സമകാലിക മലയാളം ഡെസ്ക്
വിനോദ യാത്രയുടെ ഭാഗമായി പല രാജ്യങ്ങളില്‍ സഞ്ചരിക്കുന്നവരാണ് നമ്മളില്‍ പലരും.
ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്ന് യാത്ര പോകുന്നവര്‍ക്ക് ഏതൊക്കെ രാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് നോക്കാം.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
യുഎസിൽ പ്രവേശിക്കുന്ന തീയതി മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് അവിടെ വാഹനം ഓടിക്കാം. ലൈസൻസ് ഇംഗ്ലീഷിൽ അച്ചടിച്ചതായിരിക്കണം. ഐ-94 ഫോമും കൈവശം ഉണ്ടായിരിക്കണം.
കാനഡ
കാനഡയിലും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാൽ ഇതിനുള്ള കാലയളവ് വളരെ കുറവാണ്. കാനഡയിൽ നിങ്ങൾക്ക് രണ്ട് മാസത്തേക്ക് മാത്രമേ ഇത് സാധ്യമാകൂ.
യുണൈറ്റഡ് കിങ്ഡം
യുണൈറ്റഡ് കിങ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും അവിടെ പ്രവേശിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാൽ, നിങ്ങൾക്ക് ഓടിക്കാൻ കഴിയുന്ന വാഹനങ്ങളുടെ വിഭാഗത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകാം. ചെറിയ കാറുകളും മോട്ടോർസൈക്കിളുകളും ഒരു തടസ്സവുമില്ലാതെ ഉപയോഗിക്കാം.
യൂറോപ്യൻ യൂണിയൻ
ചില യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യത്തെ പ്രവേശന തീയതി മുതൽ ഒരു നിശ്ചിത കാലയളവിലേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാൻ അനുവദിക്കുന്നു. ജർമ്മനി, ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സ്പെയിൻ, സ്വീഡൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആറ് മുതൽ 12 മാസം വരെ കാലാവധി വ്യത്യാസപ്പെടാം.
ഓസ്ട്രേലിയയും ന്യൂസിലാൻഡും
ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും നിങ്ങൾക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഓസ്ട്രേലിയ മൂന്നുമാസം വരെ ഡ്രൈവ് ചെയ്യാൻ അനുവദിക്കുമ്പോൾ, ന്യൂസിലാൻഡിൽ ആദ്യത്തെ പ്രവേശന തീയതി മുതൽ ഒരു വർഷത്തേക്ക് ഡ്രൈവ് ചെയ്യാം.
സിങ്കപുർ
സിങ്കപുരിലും പ്രവേശന തീയതി മുതൽ ഒരു വർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വണ്ടി ഓടിക്കാം. ഈ കാലാവധിക്ക് ശേഷം, ബന്ധപ്പെട്ട അധികാരികളിൽനിന്ന് ഒരു പ്രാദേശിക ഡ്രൈവിങ് ലൈസൻസിനായി നിങ്ങൾ അപേക്ഷിക്കേണ്ടിവരും.
സൗദി അറേബ്യ
മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങലിൽനിന്നും വ്യത്യസ്ഥമായി, ഇംഗ്ലീഷിൽ അച്ചടിച്ച ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സൗദി അറേബ്യയിൽ വാഹനം ഓടിക്കാം. മൂന്ന് മാസത്തെ കാലയളവിലേക്കാണ് വിദേശ ലൈസൻസ് ഉപയോഗിക്കാൻ സൗദി അനുവദിക്കുന്നത്.
ഹോങ്കോങ്
ഹോങ്കോങ്ങിൽ ഒരുവർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുവദിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates