ഒരു ദിവസം കയ്യിൽ ഉണ്ടോ? എങ്കിൽ ഈ രാജ്യം കണ്ടുതീർക്കാം

സമകാലിക മലയാളം ഡെസ്ക്

നമ്മളെല്ലാവരും യാത്രാ പ്രേമികളാണ്. പക്ഷെ സമയമില്ലാത്തത് കൊണ്ട് മാത്രം പല യാത്രകളും മാറ്റിവെച്ചവരാണ് നമ്മളിൽ പലരും.

പ്രതീകാത്മക ചിത്രം | Pinterest

പക്ഷെ വെറും 24 മണിക്കൂർ കൊണ്ട് പൂർണ്ണമായും കണ്ടുതീർക്കാൻ കഴിയുന്ന ചില രാജ്യങ്ങൾ ലോകത്തുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

പ്രകൃതിഭംഗി കൊണ്ടും ചരിത്രം കൊണ്ടും സമ്പന്നമായ ആ രാജ്യങ്ങൾ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pexels

വത്തിക്കാൻ സിറ്റി

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ. ആത്മീയതയുടെ കേന്ദ്രമായ ഇവിടെ കലയ്ക്കും ചരിത്രത്തിനും വലിയ പ്രാധാന്യമുണ്ട്. ക്രൈസ്തവ വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ വത്തിക്കാൻ ഏതാനും മണിക്കൂറുകൾ കൊണ്ട് കണ്ടുതീർക്കാം.

St Peter's Basilica, Vatican City

മൊണാക്കോ

ലോകത്തിലെ രണ്ടാമത്തെ ചെറിയ സ്വതന്ത്ര രാജ്യം. ആഡംബരത്തിനും മെഡിറ്ററേനിയൻ കടൽക്കാഴ്ചകൾക്കും പേരുകേട്ട മൊണാക്കോ സഞ്ചാരികളുടെ പറുദീസയാണ്. ടൂറിസമാണ് ഈ രാജ്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗം.

Monaco | Pexels

സാൻ മറിനോ

ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക്കുകളിൽ ഒന്ന്. ഇറ്റലിയാൽ ചുറ്റപ്പെട്ട ഈ പർവത പ്രദേശം ചരിത്രപ്രേമികളെ ആകർഷിക്കുന്നു. ഏതാണ്ട് 35,000 പേർ മാത്രമാണ് ഇവിടെ താമസിക്കുന്നത്.

San Marino | Pexels

ലിച്ചെൻസ്റ്റൈൻ

സ്വിറ്റ്‌സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിലുള്ള അതിമനോഹരമായ രാജ്യം. കടബാധ്യതകളില്ലാത്ത ഈ രാജ്യം മലനിരകളാൽ ചുറ്റപ്പെട്ടതാണെങ്കിലും ശാന്തമായ അന്തരീക്ഷവും സൗമ്യമായ കാലാവസ്ഥയുമാണ് സഞ്ചാരികൾക്ക് വാഗ്ദാനം ചെയ്യുന്നത്.

Liechtenstein | Pexels

അൻഡോറ

ഫ്രാൻസിനും സ്പെയിനും ഇടയിലുള്ള ഈ കൊച്ചു രാജ്യം പർവതങ്ങളാലും മനോഹര ഗ്രാമങ്ങളാലും സമ്പന്നമാണ്. ലോകത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള രാജ്യങ്ങളിൽ ഒന്നുകൂടിയാണ് അൻഡോറ.

Andorra | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File