സമകാലിക മലയാളം ഡെസ്ക്
കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന ചെക്കനെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് സ്വഭാവികമായും ഒരുപാട് സങ്കല്‍പ്പങ്ങള്‍ ഉണ്ടാകും. പുറമെ കാണുന്ന സൗന്ദര്യത്തെക്കാൾ ആരോഗ്യകരമായ ദാമ്പത്യത്തിന് പരിഗണിക്കേണ്ട ചില ഗുണങ്ങളുണ്ട്.
സേയ്ഫ് പ്ലേസ്
നിങ്ങൾക്ക് സുരക്ഷിതമായ ഒരു ഇടമായിരിക്കണം അയാൾ. നിങ്ങളിൽ ഉത്കണ്ഠയും പരിഭ്രാന്തിയും ഉണ്ടാക്കുന്നവർ ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാൻ പ്രയാസപ്പെടും.
വിമർശനങ്ങളെ സ്വീകരിക്കുക
മെച്ചപ്പെടാൻ ഉണ്ടാകുന്ന ഇടപെടലുകളെയും വിമർശനങ്ങളെയും സ്വീകരിക്കുകയും ഇഗോ ഇല്ലാതെ അത് ജീവിതത്തിൽ പ്രാക്ടിക്കലാക്കുന്നവനുമായിരിക്കണം.
ബഹുമാനം
പങ്കാളി എന്ന നിലയില്‍ ബഹുമാനം നല്‍കുന്നയാളാവണം. നിങ്ങളുടെ ഓരോ ചുവടുവയ്പ്പിലും അവൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും.
അടിസ്ഥാന മൂല്യങ്ങൾ
വ്യത്യസ്ത ചുറ്റുപാടിൽ വളരുന്നവരിൽ തീർച്ചയായും മൂല്യങ്ങൾ വ്യത്യസ്തമായിരിക്കും. എന്നാൽ അടിസ്ഥാനപരമായ ചില മൂല്യങ്ങൾ സമാനമാണോയെന്ന് ഉറപ്പിക്കണം.
ഓരേ ലക്ഷ്യങ്ങൾ
ഓരേ ലക്ഷ്യത്തിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ദാമ്പത്യം കുറച്ചു കൂടി ആസ്വദ്യകരവും ആരോഗ്യമുള്ളതുമായിരിക്കും. രണ്ടുപേരും വ്യത്യസ്ത ദിശകളിലേക്ക് പോകുമ്പോൾ ഒരു ബന്ധം നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്.
സത്യസന്ധൻ
നിങ്ങളോടും ചുറ്റപാടിനോടും സത്യസന്ധത പുലർത്തുന്ന ഒരാളായിരിക്കണം. അത്തരം ഒരാൾക്ക് വിശ്വാസവഞ്ചന കാണിക്കാനാകില്ല.
നിങ്ങളെ നിങ്ങളായി സ്വീകരിക്കും
നിങ്ങളെ നിങ്ങളായി സ്വീകരിക്കാൻ തയ്യാറായ ഒരാളായിരിക്കണം. നിങ്ങളുടെ കുറവുകളും നേട്ടങ്ങളും ഓരേ മനസോടെ സ്വീകരിക്കുന്ന അയാൾ നിങ്ങൾക്ക് വളരാനുള്ള മാർഗവും ആകും.