പാമ്പിനെ തിരച്ച് ആക്രമിക്കാൻ പേടിയില്ലാത്ത വില്ലന്മാർ

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന പേര് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് പലരും

Snake | Pinterest

വിഷമുള്ളതും അതിവേഗത്തിൽ ആക്രമിക്കാനാകുന്നതുമായ പാമ്പുകളെ സാധാരണ ജീവികൾ തിരച്ച് ആക്രമിക്കാതിരിക്കുകയാണ് പതിവ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ പ്രകൃതിയിൽ ചില ജിവികൾ പാമ്പുകളെ ഭയക്കാതെ നേരിട്ട് നേരിടുകയും വേട്ടയാടുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

പാമ്പുകളെ പോലും തോൽപ്പിക്കുന്ന ഈ ജീവികളുടെ പ്രത്യേകതകൾ അറിയാം

പ്രതീകാത്മക ചിത്രം | Pinterest

കീരി

പൊതുവെ പാമ്പുകളുടെ ഏറ്റവും വലിയ ശത്രു എന്നറിയപ്പെടുന്ന ജീവിയാണ് കീരി. മിന്നൽ വേഗമാണ് കീരിയുടെ പ്രധാന ആയുധം. പാമ്പിന്റെ വിഷത്തിനെതിരെ ഒരളവുവരെ പ്രതിരോധശേഷിയുള്ള കീരികൾ, ഒരു മൂർഖനെപ്പോലും നിഷ്പ്രയാസം കീഴടക്കും.

Mongoose | Pinterest

സെക്രട്ടറി പക്ഷി

ഫാൽക്കൺ പക്ഷികളുമായി അടുത്ത സാമ്യമുള്ളവയാണ് സെക്രട്ടറി പക്ഷികൾ.സെക്കൻഡുകൾക്കുള്ളിൽ സ്വന്തം ശരീരഭാരത്തിന്റെ അഞ്ചിരട്ടി കരുത്തിൽ പാമ്പിന്റെ തലയ്ക്ക് ചവിട്ടാൻ ഇവയ്ക്ക് കഴിയും. ആ ഒരൊറ്റ ചവിട്ടിൽ ഏത് വിഷപ്പാമ്പും. ഇവയ്ക്ക് ഇരയെ പിടിക്കാൻ നഖങ്ങളുടെ പോലും ആവശ്യമില്ല.

Secretary bird | Pinterest

കഴുകൻ

അതിസൂക്ഷ്മമായ കാഴ്ചശക്തിയും മൂർച്ചയുള്ള നഖങ്ങളുമാണ് കഴുകന്റെ കരുത്ത്. ആകാശത്തുനിന്ന് കുതിച്ചിറങ്ങി പാമ്പ് തിരിച്ചാക്രമിക്കുന്നതിന് മുൻപ് തന്നെ കഴുകൻ അതിനെ റാഞ്ചിക്കൊണ്ടുപോകും.

Eagle | Pinterest

ഹണി ബാഡ്ജർ

ആഫ്രിക്കയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന സസ്തനിയാണ് റേറ്റൽ അഥവാ ഹണി ബാഡ്ജർ.വിഷത്തോടുള്ള ഇവയുടെ പ്രതിരോധശേഷി അദ്ഭുതകരമാണ്. ഒരു രാജവെമ്പാല കടിച്ചാൽ പോലും ഇവയൊന്ന് മയങ്ങിപ്പോയേക്കാം, പക്ഷേ എഴുന്നേറ്റാൽ ആ പാമ്പിനെ തന്നെ തിന്ന് പ്രതികാരം തീർക്കും.

Honey Badger | Pinterest

രാജവെമ്പാല

ന്തം വർഗത്തിൽപ്പെട്ടവരെപ്പോലും ഇവ വെറുതെ വിടാറില്ല. കരുത്തുറ്റ വിഷവും ശരീരശക്തിയും ഉപയോഗിച്ച് മറ്റ് പാമ്പുകളെ കീഴ്പ്പെടുത്തുന്ന രാജവെമ്പാലയുടെ മുന്നിൽ ഏത് വലിയ പാമ്പും നിസ്സഹായനാണ്.

King cobra | Pinterest

വോൾവറിൻ

ഒറ്റനോട്ടത്തിൽ ചെറിയ കരടിയുടെ രൂപഭാവങ്ങൾ ഒക്കെയാണെങ്കിലും കീരികളുടെ വർഗത്തിൽ പെടുന്ന ജീവിയാണ് വോൾവറിൻ. പേശീബലവും അടങ്ങാത്ത ദേഷ്യവുമാണ് വോൾവറിന്റെ മുഖമുദ്ര. തങ്ങളെക്കാൾ വലുപ്പമുള്ള മൃഗങ്ങളെപ്പോലും നേരിടാൻ മടിക്കാത്ത ഇവർക്ക് പാമ്പുകൾ ഒരു നിസ്സാര ഇരയാണ്. പാമ്പുകൾ എത്ര ഒളിക്കാൻ ശ്രമിച്ചാലും തന്റെ മൂർച്ചയുള്ള നഖങ്ങൾ ഉപയോഗിച്ച് അവയെ വേട്ടയാടി തിന്നിരിക്കും.

Wolverine | Pinterest

മൂങ്ങ

ചിറകുകൾ അനങ്ങുന്ന ശബ്ദം പോലും പുറത്തുവരാത്തതിനാൽ പാമ്പുകൾക്ക് ഇവയുടെ വരവ് തിരിച്ചറിയാൻ കഴിയില്ല. ശക്തമായ കൊക്കുകളും നഖങ്ങളും ഉപയോഗിച്ച് മൂങ്ങകൾ പാമ്പിന്റെ തല തകർക്കുന്നു.

Owl | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File