ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് എങ്ങനെ സ്വയം സുരക്ഷിതരാകാം?; ഇതാ വഴികള്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതിന് പിന്നാലെ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളും വര്‍ധിച്ചുവരികയാണ്.

സാധാരണഗതിയില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ നടക്കുന്നത് ഫോണ്‍ കോളിലൂടെ വ്യക്തിഗത വിവരങ്ങള്‍ തേടിയായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ വിളിക്കുന്ന ആള്‍ ആരാണെന്ന് സ്ഥിരീകരിക്കുക.

ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ക്കോ സിവിവി, ഒടിപി പോലുള്ള നിര്‍ണ്ണായക വിവരങ്ങള്‍ക്കോ ബാങ്കുകള്‍ ഒരിക്കലും ഉപഭോക്താക്കളെ വ്യക്തിപരമായി സമീപിക്കാറില്ലെന്ന കാര്യം ശ്രദ്ധിയ്ക്കുക.

ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ആരുമായും കോളുകളിലൂടെയോ വീഡിയോ ചാറ്റുകളിലൂടെയോ വെളിപ്പെടുത്തുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യരുത്.

കൃത്യമായ ഇടവേളകളില്‍ ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുക. അപകടകരമായ, അനധികൃതമായതോ ആയ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ബന്ധപ്പെട്ട ബാങ്കിലും പൊലീസിലും പരാതിപ്പെടുക.

ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ശക്തമായ പാസ്വേഡുകള്‍, ബയോമെട്രിക്‌സ് എന്നിവ ഉപയോഗിക്കുക. ടൂ-ഫാക്ടര്‍ ഓതന്റിക്കേഷന്‍ പോലെയുള്ള നൂതന സംവിധാനങ്ങളും സാധ്യമാണെങ്കില്‍ പ്രയോജനപ്പെടുത്തുക.

സംശയങ്ങള്‍ക്ക് വ്യക്തത ലഭിക്കുന്നതിനും ഔദ്യോഗിക കസ്റ്റമര്‍ സപ്പോര്‍ട്ട് ടീം നമ്പര്‍ ലഭിക്കുന്നതിനും എല്ലായ്‌പ്പോഴും ധനകാര്യ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates