CR7 @ 40, നിർത്താതെ ​ഗോളടി!

സമകാലിക മലയാളം ഡെസ്ക്

40ാം വയസിലും ഗോളടി മികവിന്റെ ഔന്നത്യത്തില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo).

Cristiano Ronaldo

യുവേഫ നേഷന്‍സ് ലീ​ഗ് സെമിയില്‍ ജര്‍മനിയെ പോര്‍ച്ചുഗല്‍ വീഴ്ത്തിയത് റൊണാള്‍ഡോയുടെ ഗോളില്‍.

Cristiano Ronaldo

താരത്തിന്റെ 137ാം അന്താരാഷ്ട്ര ഗോള്‍.

കരിയറിലെ ആകെ ഗോള്‍ നേട്ടം 937 ആയി.

220ാം അന്താരാഷ്ട്ര മത്സരമാണ് താരം ജര്‍മനിക്കെതിരെ കളിച്ചത്.

ജര്‍മനിക്കെതിരെ കരിയറില്‍ ആദ്യമായാണ് റൊണാള്‍ഡോ പോര്‍ച്ചഗലിനൊപ്പം ജയം ആഘോഷിക്കുന്നത്.

5 തവണ റൊണാള്‍ഡോ കളിച്ച പോര്‍ച്ചുഗല്‍ ജര്‍മനിയുമായി ഏറ്റുമുട്ടിയെങ്കിലും 5 മത്സരങ്ങളും തോറ്റു.

നേഷന്‍സ് ലീഗില്‍ ഇത് രണ്ടാം തവണയാണ് പോര്‍ച്ചുഗല്‍ ഫൈനലിലെത്തുന്നത്.

പ്രഥമ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലാണ് നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam