വെള്ളരിക്ക വീട്ടിലുണ്ടോ?കരിവാളിപ്പിനോടും എണ്ണമയത്തോടും ബൈ പറയാം

സമകാലിക മലയാളം ഡെസ്ക്

സുന്ദരവും ആരോഗ്യവുമുള്ള ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമില്ല. ‌

പ്രതീകാത്മക ചിത്രം | AI Generated

കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പിന്നാലെ പോകാതെ, അടുക്കളയിലെ ലളിതമായ ചേരുവകൾ ഉപയോഗിച്ച് ചർമ്മത്തിന് തിളക്കം നൽകാൻ സാധിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ചർമ്മത്തെ തണുപ്പിക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്ന വെള്ളരിക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന കിടിലൻ ഫേസ് പാക്കുകൾ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | AI Generated

വെള്ളരിക്ക - തൈര് ഫേസ് പാക്ക്

ചർമ്മത്തിന് ഉന്മേഷം നൽകാനും വരൾച്ച മാറ്റാനും ഈ പാക്ക് മികച്ചതാണ്.നന്നായി അരച്ചെടുത്ത വെള്ളരിക്കയിലേക്ക് ഒരു ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്യുക.ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

പ്രതീകാത്മക ചിത്രം | AI Generated

വെള്ളരിക്ക - തക്കാളി ഫേസ് പാക്ക്

തക്കാളിയിലെ അസിഡിക് ഗുണങ്ങൾ അധിക എണ്ണമയം നീക്കി ചർമ്മ സുഷിരങ്ങൾ വൃത്തിയാക്കുന്നു.അരച്ചെടുത്ത തക്കാളിയും വെള്ളരിക്കയും തുല്യ അളവിൽ എടുത്ത് യോജിപ്പിച്ച് മുഖത്ത് 15 മിനിറ്റ് പുരട്ടി വെച്ച ശേഷം മൃദുവായി മസാജ് ചെയ്ത് കഴുകിക്കളയാം.

പ്രതീകാത്മക ചിത്രം | AI Generated

വെള്ളരിക്ക - ഉരുളക്കിഴങ്ങ് ഫേസ് പാക്ക്

ചർമ്മത്തിന് നൈസർഗികമായ തിളക്കം നൽകാൻ ഉരുളക്കിഴങ്ങിലെ ബ്ലീച്ചിംഗ് ഗുണങ്ങൾ സഹായിക്കും. ഉരുളക്കിഴങ്ങും വെള്ളരിക്കയും അരച്ചെടുത്ത് അല്പം മുൾട്ടാണി മിട്ടി കൂടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക.ഈ പേസ്റ്റ് 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File