ടാനും മുഖക്കുരുവും ഇനി മറന്നേക്കൂ... ദിവസവും ജീരകവെള്ളത്തിൽ മുഖം കഴുകാം

സമകാലിക മലയാളം ഡെസ്ക്

മുഖക്കുരുവും പാടുകളും മാറി തിളക്കമുള്ള ചര്‍മം ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അത്തരക്കാര്‍ക്ക് പ്രയോഗിക്കാവുന്ന ഒന്നാണ് ജീരകം.

ജീരകമിട്ട് തിളപ്പിച്ച വെള്ളം ആറിയ ശേഷം അതുകൊണ്ട് ദിവസവും രാവിലെ മുഖം കഴുകുന്നത് മുഖത്തെ പാടുകളും കുരുവും അലര്‍ജിയും അകറ്റാന്‍ സഹായിക്കും.

മുഖത്തെ കുരുവിനുള്ള നല്ലൊരു മരുന്നാണ് ജീരകം. ഇവയുടെ ആന്‍റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവുണ്ടാക്കുന്ന ബാക്ടീരിയകളെ പ്രതിരോധിയ്ക്കാന്‍ സഹായിക്കും.

ചര്‍മത്തിലെ വീക്കവും നീര്‍ക്കെട്ടും കുറച്ച് ചര്‍മത്തെ ശാന്തമാക്കാന്‍ സഹായിക്കുന്ന ഒന്ന് കൂടിയാണ് ജീരകം. ഇതിന് ആന്റി ഇന്‍ഫ്‌ളമേറ്ററി സ്വഭാവമുണ്ട്. ഇത് കുതിര്‍ത്തി അരച്ച് മുഖത്ത് പുരട്ടുന്നത് അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

ചര്‍മത്തിലുണ്ടാകുന്ന ചുവപ്പും തടിപ്പും തിണര്‍പ്പുമെല്ലാം മാറ്റാന്‍ ഇതേറെ ഗുണകരമാണ്. ഇതു പോലെ തന്നെ ഫംഗല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കാനും ഇത് നല്ലതാണ്.

ജീരകത്തില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു, ചർമ വൈകല്യങ്ങൾ, അകാല വാർദ്ധക്യം തടയാനും തിളങ്ങുന്നതുമായ ചർമത്തിന് സഹായിക്കുന്നു.

ജീരകപ്പൊടി തൈരില്‍ കലര്‍ത്തിയും മുഖത്ത് പുരട്ടുന്നത് മുഖത്ത് നല്ല ബ്ലീച്ചിങ് ഇഫക്ട് നല്‍കും. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവയ്ക്ക് ഇത് മികച്ചതാണ്. ഇത് ചുളിവുകള്‍ ഒഴിവാക്കുന്നു. ചര്‍മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കാനും മൃതകോശങ്ങള്‍ കളയാനും സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates