തൈര് ഒരാഴ്ച വരെ പുളിക്കാതെ സൂക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

പലതരം ഭക്ഷണങ്ങൾക്കൊപ്പവും കഴിക്കാൻ സാധിക്കുന്ന ഒന്നാണ് തൈര്. ‌

curd | Pinterest

എന്നാൽ വീട്ടിലുണ്ടാക്കുന്ന തൈര് പെട്ടെന്ന് പുളിച്ചുപോകുന്നത് അടുക്കളയിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്.

curd | Pinterest

പണ്ട് മുതലേ പരീക്ഷിച്ചു വിജയിച്ച ചില നാടൻ ടിപ്‌സുകൾ പ്രയോഗിച്ചാൽ തൈരിന്റെ ഗുണവും രുചിയും ദീർഘകാലം നിലനിർത്താം.

curd | Pinterest

ഉള്ളി പ്രയോഗം

തൈര് ഉറച്ചു കഴിഞ്ഞാൽ രണ്ടോ മൂന്നോ ചെറിയ ഉള്ളി തൊലി കളഞ്ഞ് അതിൽ ഇട്ടു വെക്കുന്നത് പുളിപ്പ് കുറയ്ക്കാൻ സഹായിക്കും. തൈരിലെ അമിതമായ പുളിപ്പിനെ വലിച്ചെടുക്കാൻ ഉള്ളിക്ക് പ്രത്യേക കഴിവുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

ഫ്രിഡ്ജ് ഇല്ലാതിരുന്ന കാലത്ത് വേനൽക്കാലങ്ങളിൽ തൈര് കേടാകാതെ സൂക്ഷിക്കാൻ പഴമക്കാർ വ്യാപകമായി ഉപയോഗിച്ചിരുന്ന രീതിയാണിത്. ഇത് തൈരിന്റെ സ്വാഭാവിക രുചിയിൽ മാറ്റം വരുത്താതെ തന്നെ അതിന്റെ ഫ്രഷ്‌നസ് നിലനിർത്തുന്നു.

പ്രതീകാത്മക ചിത്രം | AI Generated

വെള്ളം നീക്കം ചെയ്യുക

തൈരിൽ വെള്ളത്തിന്റെ അംശം കൂടുന്നത് അത് വേഗത്തിൽ പുളിക്കാനും ചീത്തയാകാനും കാരണമാകും. ഇത് ഒഴിവാക്കാൻ ഒരു കോട്ടൺ തുണി ഉപയോഗിച്ച് തൈരിലെ അധികമുള്ള വെള്ളം അരിച്ചെടുക്കുക. ഇത്തരത്തിൽ ലഭിക്കുന്ന കട്ടത്തൈര് വായു കടക്കാത്ത ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരാഴ്ചയിലധികം കാലം പുളിക്കാതെ ഇരിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഉണങ്ങിയ സ്പൂൺ ഉപയോഗിക്കുക

തൈര് എടുക്കുമ്പോൾ എപ്പോഴും ഉണങ്ങിയ സ്പൂൺ ഉപയോഗിക്കുക. നനഞ്ഞ സ്പൂൺ ഉപയോഗിച്ചാൽ ബാക്ടീരിയകൾ പെരുകി തൈര് വേഗം കേടാകും.

പ്രതീകാത്മക ചിത്രം | Pinterest

ആവശ്യമുള്ളത് എടുക്കുക

പാത്രം മുഴുവനായി ഇളക്കാതെ, ആവശ്യമുള്ളത്ര മാത്രം എടുക്കുക. ഇടയ്ക്കിടെ ഇളക്കുന്നത് വെള്ളമൂറി പുളിക്കാൻ കാരണമാകും.

പ്രതീകാത്മക ചിത്രം | AI Generated

പ്രത്യേകം മാറ്റിവെയ്ക്കുക

അച്ചാർ, വെളുത്തുള്ളി തുടങ്ങിയ രൂക്ഷഗന്ധമുള്ള സാധനങ്ങളിൽ നിന്ന് തൈര് മാറ്റി സൂക്ഷിക്കുന്നത് അതിന്റെ തനത് രുചി മാറാതെ ഇരിക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File