തൈര് പുളിക്കുകയും ഗുണം കുറയുകയും ചെയ്യാൻ കാരണം ഈ പാത്രങ്ങളാകാം

സമകാലിക മലയാളം ഡെസ്ക്

തൈര് ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ഭക്ഷണമാണ്. എന്നാൽ തൈര് എങ്ങനെ സൂക്ഷിക്കുന്നു എന്നതും അത്ര തന്നെ പ്രധാനമാണ്.

Curd | Pinterest

ചില പാത്രങ്ങളിൽ തൈര് സൂക്ഷിക്കുന്നത് അതിന്റെ ഗുണനിലവാരം കുറയ്ക്കുകയും രുചി മാറ്റുകയും ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യാം.

Curd | Pinterest

തൈര് എപ്പോഴും ഏത് പാത്രത്തിലാണ് സൂക്ഷിക്കേണ്ടത്, ഏതൊക്കെയാണ് ഒഴിവാക്കേണ്ടത് എന്ന് അറിയാം.

Curd | Pinterest

പ്ലാസ്റ്റിക് പാത്രത്തിൽ തൈര് ഒരിക്കലും സൂക്ഷിക്കരുത്. പ്ലാസ്റ്റിക് പാത്രങ്ങളിലെ BPA പോലുള്ള രാസവസ്തുക്കൾ ആരോ​ഗ്യത്തിന് ദോഷകരമാണ്.

Curd

അലുമിനിയം പാത്രങ്ങളിൽ തൈര് വെയ്ക്കരുത്. അലുമിനിയം റിയാക്റ്റീവ് ആണ്. അതുകൊണ്ട് തന്നെ ഇത് തൈരുമായി ചേരുമ്പോൾ അത് ദോഷകരമായ മാറ്റങ്ങൾക്ക് വിധേയമാവുന്നു.

Curd

ഒരു കാരണവശാലും തടി കൊണ്ടുള്ള പാത്രങ്ങളിൽ തൈര് സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് തൈരിനെ ദഹന പ്രശ്നത്തിലേക്ക് എത്തിക്കുന്നു.

Curd

സെറാമിക് പാത്രങ്ങളിൽ തൈര് സൂക്ഷിക്കാം. ​സെറാമിക് പാത്രങ്ങളിൽ പൊട്ടലും പോറലും ഇല്ലാ എന്ന് ഉറപ്പാക്കിയതിന് ശേഷം അതിൽ തൈര് സൂക്ഷിക്കാം.

Curd

മൺപാത്രത്തിലാണ് പരമ്പരാ​ഗതമായി തൈര് സൂക്ഷിക്കുന്നത്. ഇത് തൈരിനെ പെട്ടന്ന് പുളിപ്പിക്കും. എന്നാൽ സുഷിരങ്ങളുള്ള മൺപാത്രമാണെങ്കിൽ ഈർപ്പവും ബാക്ടീരിയയും വർദ്ധിക്കും.

Curd

തൈര് സൂക്ഷിക്കാൻ ഏറ്റവും നല്ലത് ​ഗ്ലാസ്സ് പാത്രമാണ്. എപ്പോഴും പൊട്ടാത്തതും പോറലില്ലാത്തതുമായ ​ഗ്ലാസ്സ് പാത്രത്തിൽ വോണം തൈര് സൂക്ഷിക്കാൻ. അല്ലെങ്കിൽ ദുർ​ഗന്ധമോ അപകടകരമായ ആരോ​ഗ്യ അവസ്ഥകളോ ഉറപ്പാണ്.

Curd

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika