കറിവേപ്പില കൂടുതൽ കാലം സൂക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

പാചകത്തിലും ആയുർവേദത്തിലും ഒരുപോലെ പ്രധാനപ്പെട്ടതാണ് കറിവേപ്പില

Curry Leaves | Pinterest

കറിവേപ്പില സുലഭമായി ലഭിക്കാത്തവര്‍ പലപ്പോഴും ഇത് സൂക്ഷിച്ച് വയ്ക്കാന്‍ കഷ്ടപ്പെടാറുണ്ട്.

Curry Leaves | Pinterest

ശരിയായ രീതിയിൽ കറിവേപ്പിലകൾ സൂക്ഷിക്കുകയാണെങ്കിൽ അവ ഒരു വര്‍ഷത്തോളം കേട് കൂടാതെ ഇരിക്കും.

Curry Leaves | Pinterest

ദീര്‍ഘനാളത്തേക്ക് കറിവേപ്പില സൂക്ഷിച്ച് വയ്ക്കാന്‍ ആഗ്രഹിക്കുന്നര്‍ക്കായി ചില പൊടിക്കൈകൾ ഇതാ.

Curry Leaves | Pinterest

ഒരു കുപ്പിയിൽ വെള്ളം നിറച്ച് അതിൽ തണ്ടുകൾ കളയാതെ കറിവേപ്പില ഇട്ടു വെയ്ക്കുക.ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കാന്‍ ഈ രീതി വളരെ അധികം സഹായിക്കും.ഇടയ്ക്ക് വെള്ളം മാറ്റിക്കൊടുക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | AI generated

ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ടിഷ്യൂ പേപ്പര്‍ വിരിച്ച് അതിന് മുകളിലേക്ക് കറിവേപ്പില വയ്ക്കാം. അതിന് ശേഷം മറ്റൊരു ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഇത് മൂടി ഫ്രിഡ്ജിൽ വെയ്ക്കാവുന്നതാണ്. അധികം കുത്തി നിറച്ച് കറിവേപ്പിലകള്‍ നിറയ്ക്കാതെ ഇരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | AI generated

കുറച്ച് എണ്ണയിൽ അല്പം വറുത്ത് തണുത്ത ശേഷം എയർടൈറ്റ് ഡബ്ബയിൽ വെച്ചാൽ കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയും.

പ്രതീകാത്മക ചിത്രം | AI Generated

കറിവേപ്പില കഴുകി ഉണങ്ങിയ ശേഷം അല്പം വെളിച്ചെണ്ണ കൈകളിൽ തടവി ഇലകളിൽ ഒന്ന് പുരട്ടുക. അതിനുശേഷം വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെക്കാം. എണ്ണയുടെ നേർത്ത പാളി ഇലകളിലെ ഈർപ്പം നഷ്ടപ്പെടാതെ സംരക്ഷിക്കുകയും ദിവസങ്ങളോളം അതിന്റെ മണം നിലനിർത്തുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File