സമകാലിക മലയാളം ഡെസ്ക്
നാടന്‍ കറികളുടെ രുചിയും മണവും കൂടുന്ന പ്രധാന ഘടകമാണ് കറിവേപ്പില. രുചിയും മണവും മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും കറിവേപ്പിലയ്ക്കുണ്ട്.
ദഹനം
ഭക്ഷണത്തില്‍ കറിവേപ്പില ഉപയോഗിക്കുന്നത് നമ്മുടെ ദഹനം മെച്ചപ്പെടുത്താന്‍ വളരെ അധികം സഹായിക്കും. ദഹനനാളത്തിലെ എന്‍സൈമുകളെ പ്രോത്സാഹിപ്പിച്ച് ഭക്ഷണം വിഘടിപ്പിക്കാന്‍ കറിവേപ്പില സഹായിക്കും. ഇത് ദഹനം എളുപ്പമാക്കും.
പ്രമേഹം നിയന്ത്രിക്കും
രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവു ക്രമീകരിച്ച് പ്രമേഹം നിയന്ത്രിക്കാന്‍ കറിവേപ്പില സഹായിക്കും.
കാഴ്ച ശക്തി
കറിവേപ്പിലയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടാനും ഡ്രൈ ഐ പോലുള്ള കാഴ്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.
പ്രതിരോധ ശേഷി മെച്ചപ്പെടുത്തും
അപകടകാരികളായ ബാക്ടീരിയ പോലുള്ള രോഗാണുക്കളെ ചെറുക്കുന്നതിന് കറിവേപ്പിലയില്‍ അടങ്ങിയ വിറ്റാമിന്‍ സി സഹായിക്കും.
മുടിയുടെ വളര്‍ച്ചയ്ക്ക്
കറിവേപ്പിലയില്‍ ഇരുമ്പിന്റെ അംശം കൂടുതലായതു കൊണ്ടു തന്നെ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ അകാല നര ഒഴിവാക്കാനും ഇത് സഹായിക്കും.
ചര്‍മത്തിന്‍റെ ആരോഗ്യം
ആന്റി-ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ കറിവേപ്പില മുഖക്കുരു ചര്‍മത്തിലെ പാടുകള്‍ എന്നിവ പരിഹരിക്കാന്‍ സഹായിക്കും.
സമ്മര്‍ദം കുറയ്ക്കുന്നു
കറിവേപ്പിലയിലെ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളാണ് അവയുടെ അതുല്യമായ സുഗന്ധത്തിന് പിന്നില്‍. ഇത് മനസ് ശാന്തമാക്കാനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും.
സന്ധിവാതത്തിന് ഫലപ്രദം
ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ കറിവേപ്പില സന്ധിവാതത്തിന്‍റെ അപകടസാധ്യത കുറയ്ക്കുന്നു.