വീട്ടിലെ കർട്ടൻ വൃത്തിയാക്കാൻ ഈസി ടിപ്സ്

സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്‌

നമ്മുടെ വീടിനുള്ളിലെ ഭം​ഗി കൂട്ടുന്നതിൽ കർട്ടനുകൾക്ക് വലിയ പങ്കുണ്ട്. എന്നാൽ ഒരിക്കൽ തൂക്കിയ കർട്ടൻ പിന്നീട് ആരും പിന്നെ തിരിഞ്ഞു നോക്കാറില്ല.

Curtains cleaning tips | Pinterest

കഴുകുന്നതിന് മുൻപ് പൊടി തട്ടിക്കളയാം

കർട്ടൻ അഴിക്കുന്നതിന് മുമ്പ് വാക്വം ക്ലീനർ ഉപയോഗിച്ച് പൊടി നീക്കം ചെയ്യുക. വാക്വം ഇല്ലെങ്കിൽ മൃദുവായ ബ്രഷ് ഉപയോഗിച്ചോ കർട്ടൻ പുറത്തെടുത്ത് നന്നായി കുടഞ്ഞോ പൊടി കളയാം.

curtains cleaning tips | Pinterest

ലേബൽ പരിശോധിക്കുക

കർട്ടൻ മെഷീനിൽ കഴുകാമോ, കൈകൊണ്ട് മാത്രം കഴുകണമോ എന്നറിയാൻ കെയർ ലേബൽ പരിശോധിക്കുക. ചില കർട്ടനുകൾ ഡ്രൈ ക്ലീനിങ് മാത്രമായിരിക്കും.

Curtain cleaning tips | Pinterest

മെഷീനിൽ കഴുകുമ്പോൾ ശ്രദ്ധിക്കുക

മെഷീൻ വാഷ് ചെയ്യാവുന്ന കർട്ടനുകൾക്ക് മൃദുവായ ഡിറ്റർജന്റും ജെന്റിൽ സൈക്കിളും തിരഞ്ഞെടുക്കുക. വളരെ ചൂടുള്ള വെള്ളം ഒഴിവാക്കുന്നത് നല്ലതാണ്.

curtain cleaning tips | Pinterest

കർട്ടനുകൾ മൃദുവായ തുണിത്തരങ്ങൾ കൊണ്ടാണ് നിർമ്മിച്ചതാണെങ്കിൽ, വാഷിങ് മെഷീനിൽ കഴുകരുത്. വെള്ളത്തിൽ നേരിയ ഡിറ്റർജന്റ് കലക്കി മുക്കിവയ്ക്കുക, ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പതുക്കെ ഉരച്ച് വൃത്തിയാക്കുക.

Curtain cleaning tips | Pinterest

ദുർഗന്ധത്തിന് വായുസഞ്ചാരം സഹായിക്കും

കർട്ടനിൽ ചെറിയ മണം മാത്രമാണെങ്കിൽ ഉടൻ കഴുകുന്നതിനു പകരം കുറച്ച് മണിക്കൂർ വെയിലോ നല്ല വായുസഞ്ചാരമുള്ള സ്ഥലത്തോ വിരിച്ചിടാം. കഠിനമായ വെയിലത്ത് കർട്ടനുകൾ ഉണക്കരുത്.

curtain cleaning tips | Pinterest

കഴുകിയ ഉടൻ തന്നെ തൂക്കാം

കർട്ടൻ അല്പം നനവുള്ളപ്പോൾ തന്നെ ശരിയായി തൂക്കിയാൽ ചുളിവുകൾ കുറയാൻ സഹായിക്കും. കട്ടിയുള്ള കർട്ടനുകൾ ആണെങ്കിൽ പൂർണ്ണമായി ഉണങ്ങുന്നുവെന്ന് ഉറപ്പാക്കുക.

Curtain cleaning tips | Pinterest

മഴക്കാലത്ത്, കർട്ടനുകളിൽ ഈർപ്പം പിടിക്കാതിരിക്കാൻ ജനലുകൾക്ക് സമീപം നല്ല വായുസഞ്ചാരം ഉറപ്പാക്കുന്നത് പ്രധാനമാണ്.

curtain cleaning tips | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | Samakalika Malayalam