ആരോഗ്യത്തിന് ശത്രുവാകുന്ന ദൈനംദിന ശീലങ്ങൾ

സമകാലിക മലയാളം ഡെസ്ക്

നാമറിയാതെ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.

Daily habits that are the enemy of health

ആദ്യം നിസാരമെന്ന് തോന്നുന്ന പല ശീലങ്ങളും പിന്നീട് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, ദഹനപ്രശ്നങ്ങൾ തുടങ്ങിയ അസുഖങ്ങളുടെ സാധ്യത വർധിപ്പിക്കാം.

Daily habits that are the enemy of health

അതുകൊണ്ട് തന്നെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ അനാരോഗ്യകരമായ ശീലങ്ങൾ തിരിച്ചറിഞ്ഞ് അവ തിരുത്തേണ്ടത് വളരെ പ്രധാനമാണ്.

Daily habits that are the enemy of health

മൂത്രം പിടിച്ചുവെക്കുന്നത്

മൂത്രം പിടിച്ചുവെക്കുന്ന ശീലം ആരേ​ഗ്യത്തിന് തികച്ചും നല്ലതല്ലാത്ത ഒന്നാണ്. മൂത്രം പിടിച്ചുവെക്കുന്നത് മൂത്രസഞ്ചിയിൽ ബാക്ടീരിയകൾ പെരുകാൻ കാരണമാകും. വൈകാതെ ഇത് മൂത്രാശയഅണുബാധയിലേക്ക് നയിക്കും. പ്രത്യേകിച്ച് സ്ത്രീകളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.

urinary infection

ദീർഘസമയം ഇരിക്കുന്നത്

മണിക്കൂറുകളോളം കംപ്യൂട്ടറിനുമുന്നിലും ഫോണിലും സ്ക്രീനിലുമൊക്കെ നോക്കിയിരിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ക്രമേണ കഴുത്തിനും നട്ടെല്ലിനും പുറത്തെ പേശികൾക്കും സമ്മർദം കൂട്ടും.

Work that involves sitting in front of a computer

ടോയ്‌ലറ്റിൽ ദീർഘസമയം ഇരിക്കുന്നത്

ടോയ്‌ലറ്റിൽ ദീർഘസമയം ഇരിക്കുന്നവരേറെയാണ്. മൊബൈൽ ഫോണുമായി ടോയ്ലറ്റിലിരിക്കുന്ന ശീലമുള്ളവരുമുണ്ട്. ഇത് മലാശയത്തിലെ ഞരമ്പുകൾക്ക് സമ്മർദം കൂട്ടും. ഈ ശീലം തുടരുന്നത് പിന്നീട് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മൂലക്കുരുവിനും കാരണമാകും.

Sitting on the toilet for a long time

ഇടയ്ക്കിടെ മുഖം സ്പർശിക്കുന്നത്

അണുക്കൾ ഏറ്റവുമധികം ഇരിക്കുന്ന ശരീരഭാഗങ്ങളിലൊന്നാണ് കൈകൾ. ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കുന്ന ശീലമുണ്ടെങ്കിൽ അതും പാടേ ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഈ അണുക്കൾ മുഖത്തെത്തുകയും പലതരം അസ്വസ്ഥതകൾക്കും അണുബാധകൾക്കും കാരണമാവുകയും ചെയ്യും.

Touching the face frequently

വേഗത്തിൽ കഴിക്കുന്നത്

ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിച്ചാൽ മാത്രമേ ദഹനം സുഗമമാവൂ. ഇതിനുപകരം വേഗത്തിൽ കഴിക്കുന്നത് ഭക്ഷണം കൂടുതൽ ശരീരത്തിലെത്താനും ദഹനം തകരാറിലാവാനും കാരണമാകും. വയറ് വീർക്കുക, കൂടുതൽ ഭക്ഷണം കഴിക്കുക തുടങ്ങിയവയ്ക്കും കാരണമാവും.

Eating fast | AI generated

നഖത്തിന് ചുറ്റുമുള്ള ചർമം നീക്കംചെയ്യുന്നത്

നഖത്തിന് ചുറ്റുമുള്ള ലോലമായ ചർമം നീക്കം ചെയ്യുന്നത് ബാക്ടീരിയകൾ ശരീരത്തിനുള്ളിൽ പ്രവേശിക്കാൻ കാരണമാകും. ചർമത്തിലെ അണുബാധകൾക്കും കാരണമാവും.

Remove the skin around the nail.

അമിതമായ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത്

ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിന് ആശ്വാസമേകുന്ന കാര്യമാണ്. എന്നാൽ ഇതിനുപകരം അമിതമായി ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിന്റെ ആരോഗ്യം തകരാറിലാക്കും. ചർമത്തിലെ സ്വാഭാവികമായുള്ള എണ്ണ ഇല്ലാതാവുകയും ഇത് ചർമം വരളാനും ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാവുകയും ചെയ്യും.

Hot shower bath | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam