മധുരം നിർത്തിയിട്ടും ഷു​ഗർ കൺട്രോളിൽ ആകുന്നില്ല? ഇതായിരിക്കാം കാരണം

അഞ്ജു സി വിനോദ്‌

പ്രമേഹം എന്ന് കേട്ടാൽ 'മധുരം പാടില്ല' എന്ന ഏക ചിത്രമാണ് മനസിൽ തെളിയുക. എന്നാൽ മധുരം മാത്രം ഉപേക്ഷിച്ചിട്ടു കാര്യമില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുന്ന ചില ദൈനംദിന ശീലങ്ങൾ ഇതാ:

ഉറക്കക്കുറവ്

ഉറക്കം കുറയുന്നതും ​ഗുണനിലവാരമില്ലാത്ത ഉറക്കവും രക്തത്തിലെ ഇൻസുലിൻ സംവേദനക്ഷമത കുറയാൻ കാരണമാകും. ഇത് രക്തത്തിലെ ​ഗ്ലൂക്കോസ് വർധിക്കാൻ കാരണമായോക്കും.

pexels

നിർജ്ജലീകരണം

നിർജ്ജലീകരണത്തിനും പ്രമേഹവുമായി ബന്ധമുണ്ട്. ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലെങ്കിൽ രക്തം ​ഗ്ലൂക്കോസുമായി കൂടുതൽ സാന്ദീകരിക്കുന്നു. ഇത് പ്രമേഹത്തിന് കാരണമാകും.

pexels

ഭക്ഷണം ഒഴിവാക്കൽ

തിരക്കു കാരണം ഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ? ഇത് പ്രമേഹ സാധ്യതയുള്ളവർക്ക് അത്രനല്ലതല്ല. ഭക്ഷണത്തിനിടയിലുള്ള നീണ്ട ഇടവേളകൾ കരളിനെ, സംഭരിച്ച ഗ്ലൂക്കോസ് പുറത്തുവിടാൻ പ്രേരിപ്പിച്ചേക്കാം.

pexels

പായ്ക്ക്ഡ് സ്നാക്സ്

ഗ്രാനോള ബാറുകൾ, സാലഡ് ഡ്രെസ്സിംഗുകൾ തുടങ്ങി 'ആരോഗ്യകരം' എന്ന് ലേബലിൽ എത്തുന്ന ഭക്ഷണങ്ങളിൽ പോലും പഞ്ചസാര അടങ്ങിയിരിക്കാം. ഇത് രക്തത്തിലെ ​ഗ്ലൂക്കോസ് അഥവാ പഞ്ചസാരയുടെ അളവു വർധിപ്പിക്കും.

pexels

ഹോർമോൺ മാറ്റങ്ങൾ

ആർത്തവം, ഗർഭം, അല്ലെങ്കിൽ ആർത്തവവിരാമം എന്നീ സമയങ്ങളിൽ സ്ത്രീകൾക്ക് പലപ്പോഴും ഗ്ലൂക്കോസ് അളവിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാറുണ്ട്. ഈ സമയങ്ങളിൽ രക്തം പരിശോധിച്ച ശേഷം, ആവശ്യമെങ്കിൽ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

pexels

അമിത വ്യായാമം

ആരോ​ഗ്യ സംരക്ഷണത്തിന് വ്യായാമം വളരെ പ്രധാനമാണ്. എന്നാൽ ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ അമിതമായി വ്യായാമം ചെയ്യുന്നത് സ്ട്രെസ് ഹോർമോൺ പുറപ്പെടുവിക്കുകയും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുകയും ചെയ്യുന്നു.

pexels

സ്ട്രെസ്

അമിതമായി മാനസികസമ്മർദവും പ്രമേഹത്തെ സാധാരണമാക്കുന്നതിൽ ഒരു പ്രധാന ഘടകമാകുന്നു. വൈകാരികമോ ശാരീരികമോ ആയ സ്ട്രെസ് ഹോർമോൺ പ്രതികരണത്തിന് കാരണമാകുന്നു. കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ പ്രവർത്തിക്കുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് വർധനിച്ചേക്കും.

Pexels