സമകാലിക മലയാളം ഡെസ്ക്
ഉറക്കം
ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഉറക്കക്കുറവ് കണ്ണിന് താഴെ കറുത്ത പാട് പ്രത്യക്ഷപ്പെടാന്‍ കാരണമാകും. ഒരു ദിവസം എട്ട് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറങ്ങുന്നത് ശീലമാക്കുന്നത് കണ്ണിന് താഴത്തെ കറുപ്പ് മാറാന്‍ സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം
ബദാം, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന് താഴത്തെ രക്ത ചംക്രമണം വര്‍ധിക്കാന്‍ സഹായിക്കും. ഇത് കണ്ണിന് താഴത്തെ കറുപ്പ് ഇല്ലാതാക്കും.
യോഗ/വ്യായാമം
യോഗ/ വ്യായാമം ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും രക്ത ചംക്രമണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
സജീവമാകുക
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതരത്തില്‍ സജീവമാകുക. ഇത് നിങ്ങളെ കൂടുതല്‍ റിലാക്‌സ് ആക്കും. ഇത് കണ്ണിന് താഴത്തെ കറുപ്പ് നീക്കാന്‍ സഹായിക്കും.
സ്‌ക്രീന്‍സ്‌പെയ്സ് കുറയ്ക്കുക
ദീര്‍ഘ നേരം മൊബൈല്‍ അല്ലെങ്കില്‍ ലാപ് ഉപയോഗിക്കുന്നത് കണ്ണിന് താഴെത്തെ കറുപ്പ് കൂടാന്‍ കാരണമാകും.