കണ്ണിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടോ‍? എളുപ്പത്തിൽ മാറ്റാം

സമകാലിക മലയാളം ഡെസ്ക്

കണ്ണുകള്‍ക്ക് താഴെ കറുപ്പ് നിറം പടരുന്നതും ചുളിവുകള്‍ വീഴുന്നതും കണ്ണുകളുടെ മനോഹാരിത ഇല്ലാതാക്കുന്ന പ്രധാന കാര്യങ്ങളാണ്.

പ്രതീകാത്മക ചിത്രം | Pinterest

അതുകൊണ്ട് തന്നെ കണ്ണുകളെ പൊന്നുപോലെ നോക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

കണ്ണുകള്‍ക്ക് താഴെയുള്ള ഇരുണ്ട നിറം മാറ്റിയെടുത്ത് മനോഹരമാക്കുന്നത് എങ്ങനെയെന്ന് നോക്കാം

പ്രതീകാത്മക ചിത്രം | Pinterest

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് അൽപം റോസ് വാട്ടർ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

Potato | Pinterest

കാപ്പിപൊടി

1 ടീസ്പൂൺ കാപ്പിപൊടിയും അൽപം തെെരും യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. തൈരിലെ വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തെ സുന്ദരമാക്കും.

coffee powder | Pinterest

ഓറഞ്ച്

ഓറഞ്ചിന്റെ തൊലി നന്നായി പൊടിച്ചതിലേക്ക് അൽപം തെെര് ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം.

orange | Pinterest

ഐസ്

ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിനു താഴെയുള്ള കറുത്ത നിറം മാറാൻ സഹായിക്കും.

Ice | Pinterest

കറ്റാർവാഴ ജെൽ

ഒരു സ്പീൺ കറ്റാർവാഴ ജെല്ലും റോസ് വാട്ടറും യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. 20 മിനുട്ടിന് ശേഷം ഇത് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.

Aloe vera gel | Pinterest

വെള്ളരിക്ക ജ്യൂസ്, തക്കാളി നീര്

രണ്ട് സ്പൂൺ വെള്ളരിക്ക ജ്യൂസും അൽപം തക്കാളി നീരും യോജിപ്പിച്ച് കണ്ണിന് താഴേ പുരട്ടുക. ഇതും കറുപ്പ് മാറാൻ മികച്ചതാണ്.

cucumber and tomato | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file