നി‍ർജ്ജലീകരണം എങ്ങനെ തിരിച്ചറിയാം?

സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്‌

ശരീരത്തിൽ ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുമ്പോൾ നിർജലീകരണം ഉണ്ടാകാം. ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളിലൂടെ നിർജ്ജലീകരണം തിരിച്ചറിയാൻ സാധിക്കും.

Dehydration symptoms | Pinterest

അമിതമായ ദാഹം

ശരീരത്തിൽ വെള്ളം കുറയുന്നതിൻ്റെ പ്രധാന സൂചനയാണ് അമിതമായ ദാഹം. വായും തൊണ്ടയും വരണ്ടതായി അനുഭവപ്പെടാം.

Dehydration | Pinterest

മൂത്രം കടുംമഞ്ഞ നിറമാകും

മൂത്രത്തിൻ്റെ അളവ് കുറയുകയും നിറം കടുംമഞ്ഞയാകുകയും ചെയ്യാം. ഭക്ഷണം, മരുന്നുകൾ, വിറ്റാമിനുകൾ എന്നിവയും മൂത്രത്തിന്റെ നിറത്തെ സ്വാധീനിക്കാം.

Drinking Water. | Pinterest

അമിതമായ ക്ഷീണവും തളർച്ചയും

ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ക്ഷീണം അനുഭവപ്പെടാം. ഊർജക്കുറവും ശരീരത്തിന് ഉന്മേഷമില്ലാത്ത അവസ്ഥയും ഉണ്ടാകാം.

Dehydration | Pinterest

തലവേദനയും തലകറക്കവും

ചിലരിൽ നിർജ്ജലീകരണം തലവേദനയ്ക്ക് കാരണമാകാം. പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കമോ ബോധം നഷ്ടപ്പെടുന്നതുപോലുള്ള തോന്നലോ ഉണ്ടാകാം.

Dehydration Symptoms | Pinterest

വായും ചുണ്ടുകളും വരണ്ടുപോകുന്നു

വായിൽ ഉമിനീരിൻ്റെ അളവ് കുറയാം. ചുണ്ടുകൾ വരണ്ടുപൊട്ടുകയും നാവ് ഒട്ടിപ്പിടിക്കുന്നതുപോലെ തോന്നുകയും ചെയ്യാം.

Dry Lips | Pinterest

ഹൃദയമിടിപ്പ് കൂടുന്നു

ശരീരത്തിലെ ദ്രാവകത്തിൻ്റെ അളവ് കുറയുമ്പോൾ ഹൃദയമിടിപ്പ് വേഗത്തിലാകാം. കടുത്ത നിർജലീകരണത്തിൽ രക്തസമ്മർദം കുറയാനും ബോധക്ഷയം ഉണ്ടാകാനും സാധ്യതയുണ്ട്.

heart beats | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | Samakalika Malayalam