സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്
ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളവും കുടിക്കാം. സാധാരണ വെള്ളം കുടിക്കാൻ മടിയാണെങ്കിൽ നാരങ്ങ, ഓറഞ്ച്, കുക്കുമ്പർ തുടങ്ങിയവ ചേർത്തും വെള്ളം കുടിക്കാം.
സൂപ്പ്, പായസം, ചാറു കറികൾ തുടങ്ങിയ വിഭവങ്ങൾ തെരഞ്ഞെടുക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. അവോക്കാഡോ, തക്കാളി, തണ്ണിമത്തൻ തുടങ്ങിയ ഫലങ്ങളിലും ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്.
ഇലക്‌ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങൾ നിർജ്ജലീകരണം മൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥയെ ചെറുക്കും. കരിക്ക് കുടിക്കുന്നതും വെള്ളത്തിൽ ഉപ്പിട്ടു കുടിക്കുന്നതും ശൈത്യകാലത്ത് നല്ലതാണ്.
ജലാംശം നൽകുന്നതും നാരുകൾ ധാരാളമുള്ളതുമാണ് മധുരക്കിഴങ്ങ് പോലുള്ളവ, ഇത് ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവയിൽ ആവശ്യമായ പൊട്ടാസ്യവും വിറ്റാമിനുകളുമുണ്ട്, ഇത് ഒപ്റ്റിമൽ ജലാംശം നിലനിർത്തുന്നു.
ദാഹിക്കുമ്പോൾ മാത്രമല്ല ഇടവേളയെടുത്ത് ദിവസം മുഴുവൻ വെള്ളം കുടിക്കാൻ ബോധപൂർവം ശ്രമിക്കുക.
ദ്രാവക ഉപഭോഗത്തിൽ ഹെർബൽ ടീ, കഫീൻ അടങ്ങാത്ത ഊഷ്മളമായ പാനീയങ്ങൾ ഉൾപ്പെടുത്താം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് പുറമേ തണുത്ത കാലാവസ്ഥയിൽ ഈ ഓപ്ഷനുകൾ ശരീരത്തിന് സുഖം പ്രദാനം ചെയ്യും.
ചർമ്മത്തിലൂടെ അമിതമായ ജലനഷ്ടം തടയുന്നതിന് മോയ്സ്ചറൈസർ പ്രയോഗിച്ച് നിർജ്ജലീകരണം തടയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates