‍‍ഡൽഹി പൊലിസിന്റെ 'പുത്തൻ റെയ്ബാൻ ​ഗ്ലാസ്'; വിദ്യാർഥി പ്രതിഷേധത്തെ നിരീക്ഷിക്കുന്ന ‘സ്മാർട്ട് ഗ്ലാസ്’ എന്താണ്?

സമകാലിക മലയാളം ഡെസ്ക്

ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങൾ നിരീക്ഷിക്കാൻ ‍ഡൽഹി പൊലിസ് സ്മാർട്ട് ​ഗ്ലാസുകൾ ഉപയോഗിക്കുന്നതായി ആരോപണമുണ്ട്

Smart Glass | Pinterest

ക്യാമറ, മൈക്രോഫോൺ, എഐ സഹായം എന്നിവ ഉൾക്കൊള്ളുന്ന ഉപകരണങ്ങൾ ധരിക്കുന്ന ഉദ്യോഗസ്ഥർക്ക് കൈകൾ ഉപയോഗിക്കാതെ തന്നെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനും സാധിക്കും

Smart Glass | Pinterest

നിരീക്ഷണത്തിനായി രണ്ട് പ്രത്യേക നിരീക്ഷണ വാഹനങ്ങളാണ് ഡൽഹി പൊലിസ് വിന്യസിപ്പിച്ചിരിക്കുന്നത് എന്നാണ് ആരോപണം ‌

Delhi Police | Pinterest

ഒന്ന് പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്ന് തത്സമയ ദൃശ്യങ്ങൾ സ്വീകരിക്കുന്ന മൊബൈൽ നിരീക്ഷണ യൂണിറ്റും രണ്ടാമത്തേത് എഐ ഉപയോഗിച്ച് ക്യാമറയിൽ പതിയുന്ന മുഖങ്ങൾ പൊലിസിന്റെ ഡാറ്റാബേസിലുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്ന യൂണിറ്റും

Smart Glass | Pinterest

ഇതുവഴി സമരത്തിൽ പങ്കെ‌ടുത്ത മുഴുവൻ ആളുകളുടെയും വിവരങ്ങൾ പൊലിസിനു ശേഖരിക്കാൻ സാധിക്കുമെന്നാണ് സിജെപി ആരോപിക്കുന്നത്

CJP Official Post about Smart Glass Surveillance | Instagram

മുൻപും പൊതുസ്ഥലങ്ങളിൽ ആളുകളെ സ്മാർട്ട് ​ഗ്ലാസ് ഉപയോ​ഗിച്ച് പകർത്തുകയും അത്തരം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തത് വിവാദമായിരുന്നു

Smart Glass | Pinterest

2021ലാണ് മെറ്റ ഇത്തരം സ്മാർട്ട് ​ഗ്ലാസുകൾ അവതരിപ്പിക്കുന്നത്. റേ-ബാന്റെയും ഓക്ലിയുടെയും പാരന്റ് കമ്പനിയായ എസ്സിലോർ ലക്സോട്ടിക്കയുമായി സഹകരിച്ചാണ് മെറ്റ ഈ ഗ്ലാസുകൾ നിർമ്മിക്കുന്നത്

Smart Glass | Pinterest

ഫോട്ടോ എടുക്കുക, വീഡിയോ റെക്കോർഡ് ചെയ്യുക, വോയ്‌സ് കമാൻഡുകൾക്ക് പ്രതികരിക്കുക, ഇൻബിൽറ്റ് മൈക്രോഫോണും സ്പീക്കറും ഉപയോഗിക്കുക തുടങ്ങിയ സൗകര്യങ്ങളാണ് ഇവയിലുള്ളത്.

Smart Glass | Pinterest

ഫസ്റ്റ് ജനറേഷൻ​ ​ഗ്ലാസുകൾക്ക് കുറഞ്ഞത് 22,400 രൂപയും സെക്കന്റ് ജനറേഷൻ ​ഗ്ലാസുകൾക്ക് കുറഞ്ഞത് 40,000 വില രൂപയുമാണ് വില

Smart Glass | Pinterest

റേ-ബാൻ - മെറ്റ സ്മാർട്ട് ഗ്ലാസുകളിൽ വീഡിയോ റെക്കോർഡിങ് നടക്കുന്നത് മറ്റുള്ളവർക്ക് അറിയാനായി ഒരു എൽഇഡി ലൈറ്റ് തെളിയുമെന്നും ഉപകരണം സുരക്ഷിതമായും മാന്യമായും ഉപയോഗിക്കേണ്ട ഉത്തരവാദിത്തം ഉപയോക്താക്കൾക്കാണെന്നും മെറ്റ പ്രതികരിച്ചിരുന്നു

Smart Glass | Pinterest

എഐ ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയൽ, ദീർഘകാല ഡാറ്റ സംഭരണം, മുഖം തിരിച്ചറിയൽ സംവിധാനങ്ങളുമായി ബന്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയിൽ വ്യക്തമായ നിയമചട്ടക്കൂട് നിലവിലില്ല.

Smart Glass | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File