സമകാലിക മലയാളം ഡെസ്ക്
ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കു വൈറസ് മൂലമാണ് ഡെങ്കിപ്പനി ഉണ്ടാവുന്നത്.
ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകൾ ഒരു കണ്ടെയ്‌നര്‍ ബ്രീഡറാണ്. വളരെ കുറഞ്ഞ ജലാംശത്തില്‍ പോലും മുട്ടയിട്ട് പെരുകാന്‍ കഴിയുന്ന കൊതുകുകളാണ് ഇവ.
ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ പ്രതിരോധിക്കാന്‍
വീടിനകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള കുപ്പികൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവയെല്ലാം നീക്കം ചെയ്യുക.
മുഷിഞ്ഞ വസ്ത്രങ്ങൾ വീടുകൾക്ക് അകത്ത് കൂട്ടിയിടാതിരിക്കുക. വിയർപ്പിന്റെ ഗന്ധമുള്ള ഈ വസ്ത്രങ്ങളിൽ കൊതുകുകൾ വന്നിരിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇരുണ്ടതും തണുപ്പുള്ളതുമായ മേഖലയിലാണ് കൊതുകുകൾ സാധാരണ ഒളിച്ചിരിക്കുക. അത്തരം പ്രദേശങ്ങളില്‍ ശുചിയായി സൂക്ഷിക്കുക.
പകല്‍ സമയത്താണ് ഇത്തരം കൊതുകുകൾ ആക്രമിക്കുക. അതിനാൽ പകൽ സമയങ്ങളിൽ ജനലുകളും വാതിലുകളും തുറന്നിടാതിരിക്കുക.
കൊതുകിനെ തുരത്താൻ സഹായിക്കുന്ന ആയുർവേദ പ്രതിവിധികളിൽ ഒന്നാണ് അപരാജിത ധൂപ ചൂർണം. വീടിനകത്ത് ഇത് പുകയ്ക്കുന്നത് കൊതുകുകളെയും മഴക്കാലത്തു വരുന്ന പ്രാണികളെയും കീടങ്ങളെയുമെല്ലാം തുരത്തും.
രാത്രികാലങ്ങളിൽ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിപ്പിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates