ഡെങ്കിപ്പനി; പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കഴിക്കാം

സമകാലിക മലയാളം ഡെസ്ക്

ഒരു മനുഷ്യശരീരത്തിലെ സാധാരണ പ്ലേറ്റ്‌ലെറ്റ് എണ്ണം 1.5 മുതൽ 4 ലക്ഷം വരെയാണ്. ഡെങ്കിപ്പനിയിൽ പ്ലേറ്റ്‌ലെറ്റ് എണ്ണം ഒന്നരലക്ഷത്തിൽ താഴെയായി കുറയും.

പപ്പായയുടെ ഇല

പപ്പായയുടെ ഇലയിൽ പാപ്പെയ്ൻ, ചൈമോപപൈൻ എന്നീ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് പെട്ടെന്ന് കൂട്ടാൻ സാഹായിക്കും. ഡോക്ടറുടെ ഉപദേശം തേടിയതിന് ശേഷം പപ്പായയുടെ ഇല ജ്യൂസ് അടിച്ചു കുടിക്കാം.

മാതളനാരങ്ങ

രക്തത്തിലെ ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും ഉൽപ്പാദനത്തിന് ആവശ്യമായ ഇരുമ്പ് മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകൾ പ്ലെറ്റ്ലെറ്റുകൾ തകരാതെ സംരക്ഷിക്കുന്നു.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ ആന്റി-ഓക്സിഡന്റുകളും ഇരുമ്പിന്റെ അംശവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോ​ഗ്ലോബിന്റെയും പ്ലേറ്റ്ലെറ്റുകളുടെയും ഉൽപ്പാദനത്തിന് പ്രധാനമാണ്.

മത്തങ്ങ

മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ പ്ലേറ്റ്ലെറ്റുകളുടെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കും. കൂടാതെ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രോട്ടീനുകളെ നിയന്ത്രിക്കാനും വിറ്റാമിൻ എ സഹായിക്കും. ഇത് പ്ലേറ്റ്ലെറ്റു‌കളുടെ ഉൽപാദനത്തെ മെച്ചപ്പെടുത്തും.

ചീര

ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നതിനൊപ്പം പ്ലേറ്റ്ലെറ്റുകളുടെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഫോളേറ്റ്, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും രക്താണുക്കളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

ക്യാരറ്റ്

ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ ശരീരത്തിൽ എത്തുമ്പോൾ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യും. ഇത് പ്ലേറ്റ്ലെറ്റുകളുടെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates