തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റുകളുടെ രാജകുമാരൻ; ഓർമകളിൽ ഡെന്നീസ് ജോസഫ്

​എച്ച് പി

മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം.

ഡെന്നീസ് ജോസഫ് | എക്സ്

മമ്മൂട്ടിയും മോഹൻലാലും സുരേഷ്​ ഗോപിയുമൊക്കെ താരസിംഹാസനത്തിലേക്ക്​ നടന്നുകയറിയ വഴികളും ആ ജീവിതത്തിൽ കാണാം.

ഡെന്നീസ് ജോസഫ് | എക്സ്

കരുത്തുറ്റ തിരക്കഥയൊരുക്കി മലയാളികളെ വിസ്മയപ്പിച്ച ഡെന്നീസ് ജോസഫിന്റെ അഞ്ച് ജനപ്രിയ ചിത്രങ്ങളിലൂടെ.

ഡെന്നീസ് ജോസഫ് | എക്സ്

ന്യൂഡൽഹി

ജോഷി സംവിധാനം ചെയ്ത് 1987 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ന്യൂഡൽഹി. ജി കൃഷ്ണമൂർത്തി (ജികെ) എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഇന്നും ആരാധകരേറെയാണ്.

ന്യൂഡൽഹി | എക്സ്

കോട്ടയം കുഞ്ഞച്ചൻ

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം 1990 ലാണ് റിലീസ് ചെയ്തത്. കോട്ടയം കുഞ്ഞച്ചനായി മമ്മൂട്ടി തകർത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.

കോട്ടയം കുഞ്ഞച്ചൻ | എക്സ്

മനു അങ്കിൾ

ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ഇത്. ഡെന്നീസ് ജോസഫിന്റെ കഥയ്ക്ക് ഷിബു ചക്രവർത്തിയാണ് തിരക്കഥയൊരുക്കിയത്.

മനു അങ്കിൾ | എക്സ്

നമ്പർ 20 മദ്രാസ് മെയിൽ

ജോഷി സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. മോഹൻലാൽ, മമ്മൂട്ടി, അശോകൻ, മണിയൻപിള്ള രാജു, ജ​ഗദീഷ്, എം ജി സോമൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി.

നമ്പർ 20 മദ്രാസ് മെയിൽ | എക്സ്

ആകാശദൂത്

സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ആകാശദൂത്. മുരളി, മാധവി, നെടുമുടി വേണു തുടങ്ങിയവർ അഭിനയിച്ച ചിത്രം ഒരു വിങ്ങലോടെ മാത്രമേ കണ്ടു തീർക്കാനാകൂ.

ആകാശദൂത് | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates