സമകാലിക മലയാളം ഡെസ്ക്
നിവിൻ പോളി - മമിത ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രം തിയേറ്ററുകളിൽ കൈയ്യടി വാരിക്കൂട്ടുമ്പോൾ ഗിരീഷ് എഡി എന്ന സംവിധായകൻ കരിയറിലെ അടിപതറാത്ത യാത്ര തുടരുകയാണ്
ആദ്യമായി സംവിധാനം ചെയ്ത ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ അൻപതു കോടി ക്ലബിൽ ഇടം പിടിക്കുക മാത്രമല്ല എന്റർടൈനർ ചിത്രങ്ങൾക്ക് പുതിയൊരു ഭാവം കൂടെ സമ്മാനിച്ചു
സൂപ്പർ ശരണ്യയും തിയേറ്ററിൽ ആളെക്കൂട്ടി. വളരെ ചെറിയ ചുറ്റുപാടിൽ ചെറിയ കഥ പറഞ്ഞ് തിയേറ്റർ നിറയ്ക്കാൻ സാധിക്കുമെന്ന് ഗിരീഷ് എഡി തെളിയിച്ചു
2024 ൽ പുറത്തിറങ്ങിയ പ്രേമലു മലയാള സിനിമയിലെ തന്നെ ലാന്റ്മാർക്ക് എന്റർടൈനർ ചിത്രമായി. കേരളത്തിനു പുറത്തും വമ്പൻ സ്വീകാര്യത ലഭിച്ച ചിത്രം ആ വർഷത്തെ ഏറ്റവും വലിയ പണം വാരിപ്പടമായി.
130 കോടിയ്ക്കു മുകളിൽ ബോക്സ് ഓഫീസിൽ നിന്നും കളക്ട് ചെയ്ത ചിത്രം ഗിരീഷ് എഡി എന്ന സംവിധായകന്റെയും മമിത ബൈജു എന്ന നായികയുടെയും നസ്ലനെന്ന നായകന്റെയും തലവര തന്നെ തിരുത്തി
അതേ വർഷം അയാം കാതലൻ എന്ന സൈബർ ത്രില്ലറും പുറത്തിറങ്ങി. സാങ്കേതിക കാരണങ്ങളാൽ വളരെ വൈകി റിലീസിനെത്തിയ ചിത്രത്തിന് അതിന്റേതായ പഴക്കം അനുഭവപ്പെട്ടതായി അഭിപ്രായമുണ്ടായിരുന്നു.
ഒടുക്കം നിവിൻ പോളിയുമായി ഗിരീഷ് എഡി ഒന്നിച്ചപ്പോൾ ഓണസമ്മാനമായി ബെത്ലഹേം കുടുംബ യൂണിറ്റും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates