സമകാലിക മലയാളം ഡെസ്ക്
തെന്നിന്ത്യൻ സൂപ്പർ താരം വിജയുടെ ചിത്രങ്ങൾക്ക് സ്വന്തം റെക്കോർഡുകൾ തകർത്ത് പുതിയ റെക്കോർഡുകൾ പടുക്കുന്നതാണ് ശീലം
എന്നാൽ അവസാന ചിത്രമായ ജന നായകന്റെ റിലീസ് ദിവസത്തെ കളക്ഷനുകൾ വിപരീതമാണ്
കഴിഞ്ഞ 50 വർഷത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാന വേഷത്തിലെത്തുന്ന ആദ്യ ചിത്രമെന്ന ചരിത്രനേട്ടം ജന നായകനുണ്ട്
'ലിയോ', 'ബീസ്റ്റ്', 'ഗോട്ട്' എന്നീ ചിത്രങ്ങൾ ഓപ്പണിങ് ഡേയിൽ നേടിയ കളക്ഷൻ ജന നായകൻ നേടിയില്ല
ആദ്യദിനം ആഗോള ബോക്സ് ഓഫീസിൽനിന്നും ₹78.27 കോടി ഗ്രോസ് കളക്ഷൻ നേടിയ ചിത്രം വിജയുടെ കരിയറിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഓപ്പണറായി
എന്നാൽ ലിയോയുടെ ആദ്യ ദിവസത്തെ കളക്ഷൻ മാത്രം 140 കോടിയിലധികമായിരുന്നു.
കേരളത്തിൽ നിന്നും ഒരു അന്യഭാഷാ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനായിരുന്നു ലിയോയുടേത്. 12 കോടി രൂപ
ഈ റെക്കോർഡ് ജന നായകൻ തകർക്കുമെന്ന പ്രതീക്ഷ അനൗൺസ്മെന്റു മുതൽതന്നെ ഉണ്ടായിരുന്നെങ്കിലും ആദ്യദിനം 6 കോടിയ്ക്കു താഴെ മാത്രമാണ് ചിത്രം കളക്ട് ചെയ്തത്
ഓൺലൈനിൽ ചിത്രം ചോർന്നതും റിലീസ് വളരെയധികം വൈകുകയും ചെയ്തത് കളക്ഷനിൽ തിരിച്ചടി ആയിരിക്കാമെന്നാണ് ട്രാക്കർമാർ പറയുന്നത്
അതേസമയം പൈറസി വിവാദങ്ങൾക്കിടയിലും റെക്കോർഡ് അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങാണ് ചിത്രത്തിനുണ്ടായത്
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 9 ന് റിലീസ് ഉറപ്പിച്ചിരുന്നെങ്കിലും സെസർ പ്രതിസന്ധികൾ കാരണം റിലീസ് നീളുകയായിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates