മറഡോണ, ദൈവം, ചെകുത്താന്‍, രക്തസാക്ഷി

Sujith

1960 ഒക്ടോബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസില്‍ ജനനം

മറഡോണ | ഫയല്‍

ഡോണ്‍ ഡീഗോ ഡാല്‍മ സാല്‍വദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായിരുന്നു ഡീഗോ അര്‍മാന്‍ഡോ മാറഡോണ.

മറഡോണ | ഫയല്‍

ഒമ്പതാം വയസില്‍ തന്നെ ആ പ്രദേശത്തെ നല്ല ഫുട്ബോള്‍ കളിക്കാരനെന്ന് മാറഡോണ പേരെടുത്തു

മറഡോണ | ഫയല്‍

16 വയസ് തികയാന്‍ 10 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം

മറഡോണ | ഫയല്‍

2003 വരെ അര്‍ജന്റീനയില്‍ പ്രൊഫഷണല്‍ ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മാറഡോണയുടെ പേരിലായിരുന്നു

മറഡോണ | ഫയല്‍

1977-ല്‍ 16-ാം വയസില്‍ ദേശീയ ടീമിന്റെ നീലക്കുപ്പായം മാറഡോണയെ തേടിയെത്തി. ഹംഗറിക്കെതിരേയായിരുന്നു അരങ്ങേറ്റ മത്സരം

മറഡോണ | ഫയല്‍

പ്രായം കുറഞ്ഞ താരമെന്ന കാരണത്താല്‍ 1978-ലെ അര്‍ജന്റീനയുടെ ലോകകപ്പ് ടീമില്‍ ഇടംകിട്ടിയില്ല

മറഡോണ | ഫയല്‍

1982-ല്‍ അര്‍ജന്റീന ദേശീയ ടീമിനൊപ്പം ആദ്യ ലോകകപ്പ്.

മറഡോണ | ഫയല്‍

ലോകകപ്പിനു പിന്നാലെ മാറഡോണയെ അന്നത്തെ റെക്കോര്‍ഡ് തുകയായ 9.81 ദശലക്ഷം ഡോളര്‍ മുടക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ സ്വന്തമാക്കി.

മറഡോണ | ഫയല്‍

1986 ലോകകപ്പ് അര്‍ജന്റീനയ്ക്കും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മാറഡോണയ്ക്കുമായിരുന്നു.

മറഡോണ | ഫയല്‍

ഫൈനലില്‍ പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച് കീരിടവുമായാണ് മാറഡോണയുടെ ടീം മടങ്ങിയെത്തിയത്.

മറഡോണ | ഫയല്‍

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോള്‍ ഹാന്‍ഡ് ബോള്‍ ആണന്നു വിവാദമുയര്‍ന്നു. ദൈവത്തിന്‍റെ കൈ എന്നാണ് മറഡോണ അതിനെ വിശേഷിപ്പിച്ചത്

മറഡോണ | ഫയല്‍

1990ലെ ലോകകപ്പില്‍ അര്‍ജന്റീന ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റു.

മറഡോണ | ഫയല്‍

രാജ്യത്തിനായി നാലു ലോകകപ്പുകള്‍ കളിച്ച മാറഡോണ 21 മത്സരങ്ങളില്‍ നിന്ന് എട്ടു ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു.

മറഡോണ | ഫയല്‍

1991 മാര്‍ച്ച് 17-ന് ഒരു ഫുട്ബോള്‍ മത്സരത്തിന് ശേഷം നടന്ന പരിശോധനയില്‍ താരം കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തി.

മറഡോണ | ഫയല്‍

1994-ല്‍ പത്രക്കാരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത് വിവാദമായി.

മറഡോണ | ഫയല്‍

1997-ലെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ചു.

മറഡോണ | ഫയല്‍

2008: നവംബറില്‍ അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകന്‍

മറഡോണ | ഫയല്‍

2020: ഒക്ടോബര്‍ 30-ന് 60-ാം ജന്മദിനം

മറഡോണ | ഫയല്‍

2020 നവംബര്‍ 25ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ അന്തരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മറഡോണ | ഫയല്‍