സമകാലിക മലയാളം ഡെസ്ക്
യോഗർട്ട് തൈരിന്റെ ഇംഗ്ലീഷ് നാമമാണെന്ന് ചിലർ തെറ്റിധരിക്കാറുണ്ട്.
എന്നാൽ തൈരും യോഗർട്ടും വ്യത്യസ്ത പാൽ ഉത്പന്നങ്ങളാണ്.
കാച്ചിയ പാലില്‍ ഉറയൊഴിച്ച് പ്രകൃതിദത്തമായി ഉണ്ടാക്കുന്നതാണ് തൈര്. പാലില്‍ അടങ്ങിയ കെസിന്‍ എന്ന പ്രോട്ടീനെ ബാക്ടീരിയ വിഘടിപ്പിച്ചാണ് തൈര് ഉണ്ടാകുന്നത്.
യോഗർട്ട് തൈര് ഉണ്ടാക്കുന്നത് പോലെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയില്ല. കൃത്രിമ ആസിഡുകൾ ഉപയോഗിച്ചാണ് യോഗർട്ട് ഉണ്ടാക്കുക. വാണിജ്യാടിസ്ഥാനത്തിലാണ് ഇവ പൊതുവെ നിർമ്മിക്കുക.
ലാക്റ്റോബാസിലസ് ബാക്ടീരിയകളാണ് തൈര് പുളിക്കുമ്പോൾ പ്രധാനമായി ഉണ്ടാകുന്നത്.
കൃത്രിമ ആസിഡുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന യോഗർട്ട് പുളിപ്പിക്കുമ്പോൾ ലാക്റ്റോബാസിലസിനൊപ്പം സ്ട്രോപ്റ്റോകോക്കസ് ബാക്ടീരിയയും ഉണ്ടാകുന്നു.
യോഗർട്ടിനേക്കാൾ പാലിന്റെ അംശം തൈരിൽ അടങ്ങിയിരിക്കുന്നു.
തൈരിലും യോഗർട്ടിലും പ്രോബയോട്ടിക് ബാക്ടീരിയയാണ് അടങ്ങിയിരിക്കുന്നത്. എന്നിരുന്നാലും അവയുടെ അളവിൽ അൽപം മുൻപന്തിയിൽ നിൽക്കുന്നത് യോഗർട്ടാണ്.
രണ്ടിന്റേയും രുചിയിലും ഘടനയിലും വ്യത്യാസമുണ്ട്. കൂടാതെ പലതവണ അരിച്ചെടുത്ത് അവശേഷിക്കുന്ന ദ്രാവകം (വേ) നീക്കം ചെയ്ത ശേഷമാണ് യോഗര്‍ട്ട് ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ യോഗര്‍ട്ട് കൂടുതല്‍ കട്ടിയുള്ളതും ക്രീമിയുമായി മാറുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates