സമകാലിക മലയാളം ഡെസ്ക്
പ്രഭാതഭക്ഷണത്തിലെ പ്രധാന വിഭവങ്ങളായ ഇഡ്ഡലിയും ദോശയും തയ്യാറാക്കാൻ ഉപയോഗിക്കുന്ന മാവുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് എത്രപേർക്ക് അറിയാം.
ഒരേ മാവ് ഉപയോഗിക്കുന്നത് പലപ്പോഴുംഇഡ്ഡലി കട്ടിയാകാനും ദോശ മൊരിയാതിരിക്കാനും കാരണമാകാറുണ്ട്.
ഇരു വിഭവങ്ങൾക്കും ഉപയോഗിക്കുന്ന മാവിന്റെ അനുപാതത്തിലും തയ്യാറാക്കുന്ന രീതിയിലും വ്യക്തമായ വ്യത്യാസങ്ങളുണ്ട്.അവ തിരിച്ചറിയാം
ഇഡ്ഡലി മാവ്
അനുപാതം:-
3 കപ്പ്
1 ഉഴുന്ന്
അരയ്ക്കുന്ന രീതി:-
അരി തരിതരിയായി(റവയുടെ പാകത്തിന്)
ഉഴുന്ന് വെണ്ണപ്പോലെ
മാവിന്റെ പാകം:-
നല്ല കട്ടിയുള്ള മാവാണ് സാധാരണ ഇഡ്ഡലിമാവിന് ഉണ്ടാവുക
മറ്റ് ചേരുവകൾ:-
ഉലുവ സാധാരണ ചേർക്കാറില്ല
ദോശ് മാവ്
അനുപാതം:-
4 കപ്പ് അരി
1 കപ്പ് ഉഴുന്ന്
ദോശ നന്നായി മൊരിയാൻ അരി കൂടുതൽ ആവശ്യമാണ്
അരയ്ക്കുന്ന രീതി:-
രണ്ടും വളരെ മയത്തിൽ അരച്ചെടുക്കണം.
മാവിന്റെ പാകം
അൽപം അയഞ്ഞ രീതിയിലായിരിക്കണം മാവ്
മറ്റ് ചേരുവകൾ
അൽപം ഉലുവ അല്ലങ്കിൽ കടലപ്പരിപ്പ് ചേർക്കാം. ചുവന്ന നിറത്തിനും മൊരിഞ്ഞ പാകത്തിനും ഇവയിലേതെങ്കിലും ചേർക്കുന്നത് നല്ലതാണ്.
കൂടുതൽ ഉഴുന്നും തരിതരിപ്പുള്ള അരിയും ഇഡ്ഡലിയെ മൃദുവാക്കുന്നു. എന്നാൽ മയത്തിൽ അരച്ചെടുത്ത മാവും കൂടുതൽ അരിയും ദോശയെ മൊരിഞ്ഞതാക്കി മാറ്റുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates