സമകാലിക മലയാളം ഡെസ്ക്
ഭൂരിഭാഗം ആളുകളും മുടിയുടെ ആരോഗ്യത്തിന് ചീർപ്പുകൾ എത്രത്തോളം പ്രധാനമാണെന്ന കാര്യത്തെ കുറിച്ച് ചിന്തിക്കാത്തവരാണ്
മുടിക്ക് എണ്ണയും ഷാംപൂവും തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്ന അതേ ജാഗ്രത ചീർപ്പുകൾ തിരഞ്ഞെടുക്കുന്നതിലും കാണിച്ചാൽ പകുതിയോളം മുടിയുടെ പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാൻ സാധിക്കും.
ഓരോ വ്യക്തിയുടെയും മുടിയുടെ ഘടനയും സ്വഭാവവും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഒരേ തരം ചീർപ്പുകൾ അനുയോജ്യമാകണമെന്നില്ല.
വ്യത്യസ്ത തരം ചീർപ്പുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും അറിയാം.
വുഡൻ നീം കോംബുകൾ
പ്ലാസ്റ്റിക് ചീർപ്പുകൾ മുടിയിൽ സ്റ്റാറ്റിക് വൈദ്യുതി ഉണ്ടാക്കുകയും മുടി പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യുമ്പോൾ, മരച്ചീർപ്പുകൾ തലയോട്ടിയെ തണുപ്പിക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. താരൻ കുറയ്ക്കാനും ഇത് സഹായിക്കും.
ഡീറ്റാംഗ്ലർ ബ്രഷുകൾ
വളരെ ഫ്ലെക്സിബിൾ ആയ സിന്തറ്റിക് ബ്രിസിലുകൾ ഉള്ള ഇവ മുടി വലിയ തോതിൽ വലിച്ചു പൊട്ടിക്കാതെ തന്നെ കെട്ടുകൾ അഴിക്കുന്നു. നനഞ്ഞ മുടിയിൽ പോലും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
സ്കാൽപ്പ് മസാജർ ബ്രഷ്
ഷാംപൂ ചെയ്യുമ്പോൾ തലയോട്ടി വൃത്തിയാക്കാനും മസാജ് ചെയ്യാനും ഉപയോഗിക്കുന്ന സിലിക്കൺ ബ്രഷാണിത്.ഇത് തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
പാരബോളിക് അല്ലെങ്കിൽ വെന്റ് ബ്രഷുകൾ
മുടി പെട്ടെന്ന് ഉണക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് വെന്റ് ബ്രഷുകൾ. ഇവയുടെ ഇടയിലുള്ള വിടവുകളിലൂടെ ഹെയർ ഡ്രയറിലെ കാറ്റ് നേരിട്ട് മുടിയിലേക്ക് എത്തുന്നതിനാൽ സമയം ലാഭിക്കാം.
വൈഡ് ടൂത്ത് കോംബ്
മുടിയുടെ സ്വാഭാവികമായ ആകൃതി നഷ്ടപ്പെടാതെ തന്നെ ചീകാൻ വലിയ പല്ലുകളുള്ള ഈ ചീർപ്പുകൾ സഹായിക്കുന്നു. 'കർളി ഗേൾ മെത്തേഡ്' പിന്തുടരുന്നവർക്കിടയിൽ ഈ ചീർപ്പിന് വലിയ പ്രാധാന്യമാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates