മാങ്ങ കൊണ്ട് ഇത്രയും പാനീയങ്ങളോ?

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് ശരീരത്തിന് ഉന്മേഷവും തണുപ്പും നൽകാൻ പറ്റിയ മികച്ച ഫലമാണ് മാമ്പഴം.

Mango | Pinterest

മധുരവും പോഷകഗുണങ്ങളും നിറഞ്ഞ മാമ്പഴം ഉപയോഗിച്ച് നിരവധി രുചികരമായ പാനീയങ്ങളുണ്ട്. അവ ഏതൊല്ലാം നോക്കാം

Mango drink

മാംഗോ ലസ്സി

തൈരും മാമ്പഴവും ചേർത്താണ് തയ്യാറാക്കുന്നത്. ഇത് എരിവുള്ള ഭക്ഷണത്തോടൊപ്പം കഴിക്കാൻ വളരെ അനുയോജ്യമാണ്.

Mango lassi

ആം പന്ന

പച്ചമാങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വേനൽക്കാല പാനീയമാണ് ആം പന്ന . ശരീരത്തിലെ ജലാംശം നിലനിർത്താനും ഉന്മേഷം നൽകാനും ഇത് വളരെ മികച്ചതാണ്. കരിംജീരകം, കറുപ്പുവെള്ളം പച്ചമാങ്ങ എന്നിവയാണ് പ്രധാന ചേരുവകൾ.

Am Panna

മാം​ഗോ മസ്താനി

പുണെയിൽ ഉത്ഭവിച്ച ഈ പാനീയം ഒരു ഡെസേർട്ട് കൂടിയാണ്. മാം​ഗോ ഷേക്കിന് മുകളില്‌ ഐസ്ക്രീമും നട്സും ചേർത്താണ് ഇത് തയ്യാറാക്കുന്നത്.

Mango Mastani

മാം​ഗോ മിൽക്ക് ഷേക്ക്

ഏറ്റവും ലളിതവും എന്നാൽ എല്ലാവർക്കും പ്രിയപ്പെട്ടതുമായ പാനീയമാണിത്. പാലും മാമ്പഴവും മാത്രം ഉപയോ​ഗിച്ച് തയ്യാറാക്കുന്ന ഇത് സ്വാഭാവിക മധുരത്താൽ‌‌‌‌ സമ്പന്നമാണ്.

Mango milkshake

ആ​ഗ്വ ഫ്രെസ്ക

മെക്സിക്കൻ ശൈലിയിലുള്ള മാമ്പഴവും വെള്ളവും നാരങ്ങാനീരും ചേർത്ത് അടിച്ചെടുക്കുന്ന ആ​ഗ്വ ഫ്രെസ്ക കടുത്ത ചൂടിൽ ശരീരത്തില് ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

Aqua fresca

മാം​ഗോനാഡ

മധുരവും പുളിയും എരിവും കലർന്ന ഇത് ഫ്രോസൺ മാമ്പഴത്തിനൊപ്പം ചില്ലി-ലൈം സീസണിങും ചാമോയ് സോസും ചേർത്താണ് ഇത് തയ്യാറാക്കുന്നത്.

Mangonada

ഐസ്ഡ് മാം​ഗോ ടീ

ചായയുടെ നേരിയ കയ്പ്പും മാമ്പഴത്തിന്റെ മധുരവും ചേരുന്ന ഈ പാനീയം പാൽ ചേർത്ത പാനീയം ഇഷ്ടപ്പെടാത്തവർക്ക് മികച്ചൊരു പകരക്കാരനാണ്.

Iced mango tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam