മമ്മൂട്ടിയൂടെ ഡേറ്റില്‍ സംവിധായകരായവര്‍

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയൂടെ ഡേറ്റില്‍ സംവിധായകരായവര്‍ മലയാള സിനിമയിൽ ഏറെയുണ്ട്.‌

Mammootty | Instagram

ആരാധകർക്കിടയിൽ എക്കാലവും മമ്മൂട്ടിയ്ക്ക് കയ്യടി ലഭിക്കുന്നതിൽ ഈ നവാഗതരുടെ സംഭാവന വളരെ വലുതായിരുന്നു.

Mammootty | Instagram

ബ്ലെസ്സി

കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ബ്ലെസ്സി സംവിധിനത്തിലേക്ക് എത്തുന്നത്. 2004ലെ കേരളസംസ്ഥാന സിനിമ അവാർഡിൽ മികച്ച നവാഗത സംവിധായകൻ,മികച്ച നടൻ,മികച്ച ബാലതാരങ്ങൾ, ജനകീയ സിനിമ എന്നീ അവാർഡ് കാഴ്ച നേടി.

Kazhcha | Facebook

ലോഹിതദാസ്,

1997 ൽ ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഭൂതക്കണ്ണാടി .ലോഹിതദാസ് ആദ്യം സംവിധാനം ചെയ്ത ചിത്രമാണിത്. മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരവും മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചു.

Bhoothakkannadi | Facebook

ലാല്‍ജോസ്,

ലാൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണിത് ഒരു മറവത്തൂര്‍ കനവ്.

Oru Maravathoor Kanavu | Facebook

വൈശാഖ്,

വൈശാഖിന്റെ ആദ്യ ചിത്രമാണ് പോക്കിരിരാജ.മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ 2010 മേയ് 7-നാണ് ചിത്രം റിലീസായത്.

Pokiri raja | Facebook

മാര്‍ട്ടിന്‍ പ്രക്കാട്ട്

ഫാഷൻ ഫോട്ടോഗ്രാഫറായിരുന്ന മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ 2010 - ഡിസംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബെസ്റ്റ് ആക്ടർ.

Best Actor | Facebook

അന്‍വര്‍ റഷീദ്

അന്‍വര്‍ റഷീദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് രാജമാണിക്യം.25 കോടിയ്ക്ക് മേലെ ആയിരുന്നു അന്ന് ചിത്രം തീയറ്ററിൽ നിന്ന് നേടിയത്.

Rajamanikyam | Facebook

അമല്‍ നീരദ്

അമൽ നീരദ് സംവിധാനം ചെയ്തു മമ്മൂട്ടി നായകനായി എത്തിയ സിനിമയാണ് ബിഗ് ബി. ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ആയി എത്തിയ സിനിമ പിന്നീട് മലയാളത്തിലെ കൾട്ടായി മാറി.

Big b | Facebook

ആഷിക്ക് അബു

ആഷിഖ് അബു ആദ്യമായി സം‌വിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഡാഡി കൂൾ.

Daddy cool | Facebook

ഹനീഫ് അദേനി

ഓഗസ്റ്റ്‌ സിനിമയുടെ ബാനറിൽ ഹനീഫ് അദേനി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി 2017−ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ദി ഗ്രേറ്റ്‌ ഫാദർ .

The great father | Facebook

രത്തീന

അസിസ്റ്റന്റ് ഡയറക്ടറായിരുന്ന രത്തിന സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ മലയാള-ഭാഷാ നാടക ചലച്ചിത്രമാണ് പുഴു.

Puzhu | Facebook

അജയ് വാസുദേവ്

അജയ് വാസുദേവ് സംവിധാനം ചെയ്ത് 2014 ൽ പുറത്ത് ഇറങ്ങിയ ആക്ഷൻ ചിത്രമാണ് രാജാധിരാജ.

Rajadhiraja | Facebook

ജി.മാര്‍ത്താണ്ഡന്‍

ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. ബെന്നി പി. നായരമ്പലമാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്

Daivathinte Swantham Cleetus | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file