സമകാലിക മലയാളം ഡെസ്ക്
ഗൗതം മേനോന്‍
തമിഴിലും ഹിന്ദിയിലും അടക്കം നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഗൗതം മേനോന്‍. ആദ്യ സിനിമയില്‍ തന്നെ ചെറിയ വേഷത്തില്‍ കാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ഗൗതം മേനോന്‍. നിരവധി മലയാളം സിനിമകളിലും ഗൗതം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഫര്‍ഹാന്‍ അക്തര്‍
ഭൂരിഭാഗം പേരും ഫര്‍ഹാനെ അറിയുന്നത് നടന്‍ എന്ന നിലയിലാണ്. എന്നാല്‍ ഫര്‍ഹാന്‍ പ്രശസ്തിയിലെത്തുന്നത് സംവിധായകനായാണ്. സൂപ്പര്‍ഹിറ്റുകളായ ദില്‍ ചാഹ്താ ഹേ, ലക്ഷ്യ, ഡോണ്‍ തുടങ്ങിയ നിരവധി സിനിമകളുടെ സംവിധായകനാണ്. റോക്ക് ഓണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഫര്‍ഹാന്‍ ഭാഗ് മില്‍ഖ ഭാഗ്, സിന്ദഗി നാ മിലേഗി ദൊബാര, തൂഫാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
അനുരാഗ് കശ്യപ്
2004ല്‍ ബ്ലാക് ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് അനുരാഗ് കശ്യപ് സംവിധാന രംഗത്തേക്ക് എത്തുന്നത്. ഗ്യാങ്‌സ് ഓഫ് വാസ്സിപൂരിലൂടെ ബോളിവുഡിലെ മുന്‍നിര സംവിധായകനായി അദ്ദേഹം. അതിഥി വേഷങ്ങളിലൂടെയാണ് അദ്ദേഹം കാമറയ്ക്ക് മുന്നിലെത്തുന്നത്. ഇപ്പോള്‍ വില്ലന്‍ വേഷത്തിലൂടെയും മറ്റും മികച്ച കയ്യടി നേടുകയാണ്. മലയാളത്തിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്.
മഹേഷ് മഞ്ജരേക്കര്‍
1999 ല്‍ പുറത്തിറങ്ങിയ വാസ്തവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. പിന്നീടാണ് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. ഇപ്പോള്‍ സംവിധാനത്തിലും അഭിനയത്തിലും സജീവമാണ്.
തിഗ്മാനഷു ധുലിയ
ഹാസില്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് എത്തുന്നത്. ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗ്യാങ്‌സ് ഓഫ് വാസ്സെപൂര്‍ ആണ് ശക്തമായ വേഷത്തിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ശക്തമായ വേഷങ്ങളിലെത്തി.
അമോല്‍ ഗുപ്ത
താരെ സമീന്‍ പര്‍ എന്ന സിനിമയിലൂടെയാണ് അമോല്‍ സിനിമയിലേക്ക് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യാനിരുന്നെങ്കിലും പിന്നീട് അത് അമീര്‍ ഖാന്‍ സംവിധാനം ചെയ്യുകയായിരുന്നു. പിന്നാലെ സ്റ്റാന്‍ലി കാ ഡബ്ബാ, ഹവാ ഹവായ് തുടങ്ങിയ നിരവധി സിനിമകള്‍ സംവിധാനം ചെയ്യ്തു. അഭിനയത്തില്‍ സജീവമായ അദ്ദേഹം സിംഹം റിട്ടേണ്‍സ്, മുംബൈ സാഗ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.