സമകാലിക മലയാളം ഡെസ്ക്
ആരോഗ്യമുള്ള നഖം എപ്പോഴും അൽപ്പം പിങ്ക് നിറത്തിലായിരിക്കും ഇരിക്കുന്നത്. അറ്റത്ത് ചെറിയ വളവും ഉണ്ടാകും.
ഒരാളുടെ നഖത്തിൽ നോക്കിയാൽ അയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഏകദേശം കൃത്യമായ വിവരം ലഭിക്കും. ഹൃദയം, കരൾ, ശ്വാസകോശം എന്നിവ സംബന്ധിച്ച രോഗങ്ങൾ നഖം നോക്കി കണ്ടുപിടിക്കാനാകും.
നഖത്തിന്റെ മഞ്ഞനിറമോ വിളർച്ചയോ പല രോഗങ്ങളുടെയും ലക്ഷണമാണ്.
നഖത്തിലെ വെള്ള പാടുകൾ
പലരുടെയും നഖത്തിൽ വളരെ സാധാരണമായി കണ്ടുവരുന്നതാണിത്. കരൾ, ഹൃദ്രോഗം പോലെ ഉള്ള പ്രശ്നങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. അയണിൻ്റെയും സിങ്കിൻ്റെയും കുറവ് മൂലവും ഇത് സംഭവിക്കാം.
നഖത്തിൻ്റെ രൂപം
അഗ്രഭാഗത്ത് എതിർദിശയിലാണ് നഖം വളഞ്ഞ് പോകുന്നതെങ്കിൽ അത് അയണിൻ്റെ കുറവ് മൂലമുള്ള വിളർച്ചയാണ്. അതുപോലെ പരന്നതും നേർത്തതുമായ നഖം വൈറ്റമിൻ ബി12 ൻ്റെ കുറവാണ്.
മഞ്ഞ നഖം
പല തരത്തിലുള്ള രോഗങ്ങളുടെ സൂചനയാണ് മഞ്ഞ നഖം. കരൾ പ്രശ്നങ്ങൾ, പ്രമേഹം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ ഇത് സൂചിപ്പിക്കുന്നു.
നഖത്തിലെ നിറ വ്യത്യാസം
ഫംഗസ് അണുബാധയാണ് നഖത്തിലെ നിറ വ്യത്യാസത്തിൻ്റെ പ്രധാന കാരണം. യീസ്റ്റ് ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങൾ നഖം ഇളകി പോകാനും കാരണമാകാറുണ്ട്.
നഖങ്ങൾ പൊളിഞ്ഞ് ഇളകുന്നത്
കെരാറ്റിൻ സംരക്ഷണ പാളികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ നഖങ്ങൾ പൊളിഞ്ഞ് വരുന്നു. ചൂട്, വായു, വെള്ളം, അല്ലെങ്കിൽ തണുത്ത വായു എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് നഖം ഇങ്ങനെയാകാൻ ഇടയാക്കും.
നഖം പൊട്ടി പോകുന്നത്
നഖം പൊട്ടുന്നത് ശരീരത്തില്‍ ഈർപ്പം കുറയുന്നത് കൊണ്ടാണ്. തൈറോയ്ഡിൻ്റെ ലക്ഷണം കൂടിയാണ് നഖം പൊട്ടി പോകുന്നത്. കാൽസ്യവും പ്രോട്ടീനും കഴിക്കുന്നത് ഈ പ്രശ്നം ഒഴിവാക്കാൻ സഹായിക്കും.
വിളറിയതും വെളുത്തതുമായ നഖങ്ങൾ
വിളര്‍ച്ച, ഹൃദയാഘാതസാധ്യത, കരള്‍ രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയ്ക്കു പുറമേ ഗൗരവമര്‍ഹിക്കുന്ന പല രോഗങ്ങളുടെയും ലക്ഷണം കൂടിയാണ്.
നഖത്തിനടിയിലെ കറുത്ത വര
വളരെ ഗുരുതരമായ അസുഖത്തെ സൂചിപ്പിക്കുന്നതാണ് നഖത്തിനടിയിലെ കറുത്ത വര. ത്വക്കിലെ കാന്‍സറായ മെലനോമയുടെ ലക്ഷണമായാണ് ഈ പാടുകളെ കണക്കാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates