സമകാലിക മലയാളം ഡെസ്ക്
32ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ദിഷ പഠാനി. ബോളിവുഡിലെ ഫാഷന്‍ ഐക്കനാണ് താരം. താരത്തിന്റെ അഞ്ച് ഗ്ലാമര്‍ അവതാരങ്ങള്‍
വൈറ്റ് മോണോക്രോം ലുക്കില്‍ ബ്ലേസറിനൊപ്പം മാച്ചിങ് ബോഡി കോണ്‍ സ്‌കര്‍ട്ടിലാണ് ദിഷ പ്രത്യക്ഷപ്പെട്ടത്. സ്റ്റൈലിഷും എലഗന്റുമായ ലുക്ക് ആരാധകരുടെ മനം കവര്‍ന്നു.
ഓഫ് ഷോള്‍ഡര്‍ കോര്‍ഡ്രസ് ഗൗണില്‍ അതിസുന്ദരിയായിരുന്നു താരം. ഡബിള്‍ സ്ലിറ്റിനൊപ്പം സ്റ്റൈലിഷ് ടച്ചും വസ്ത്രത്തിനു നല്‍കി.
ബ്ലാക് മിനി ഡ്രസ്സിലെ ദിഷയുടെ ചിത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു.
ഗ്ലിറ്ററി കോ ഓര്‍ഡ് സെറ്റില്‍ അതിസുന്ദരിയായിരുന്നു ദിഷ. ഫ്‌ളവര്‍ ഡിസൈനിലുള്ള സ്ട്രാപ് ലെസ് ബ്ലൗസും അതിനൊപ്പം തിളങ്ങുന്ന സ്‌കര്‍ട്ടുമാണ് അണിഞ്ഞത്.
സാറ്റിന്‍ വൈറ്റ് ഗൗണിലുള്ള ദിഷയുടെ ചിത്രങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നിരുന്നു. മത്സ്യകന്യകയുടെ സ്റ്റൈലിലാണ് ഗൗണ്‍ ഒരുക്കിയത്.