സമകാലിക മലയാളം ഡെസ്ക്
നോളന്റെ എല്ലാ സിനിമകളിലും നിർമാതാവിന്റെ വേഷത്തിൽ ഒപ്പമുണ്ടാകാറുണ്ട് ഭാര്യ എമ്മ തോമസ്
കോളേജിലെ ആദ്യ ദിവസങ്ങളിലാണ് ഇരുവരും കണ്ടുമുട്ടിയത്. എമ്മക്ക് പതിനെട്ടു വയസ്സുള്ളപ്പോൾ മുതൽ ഇവർ ഒരുമിച്ചാണ്
ലണ്ടൺ യൂണിവേഴ്സിറ്റി കോളജിൽ (യുസിഎൽ) നോളൻ ഇംഗ്ലീഷ് സാഹിത്യം അഭ്യസിക്കുമ്പോൾ എമ്മ പഠിച്ചത് ഏൻഷ്യന്റ് ഹിസ്റ്ററി
കോളജിൽ പഠിക്കുന്ന കാലത്ത് ഫിലിം സൊസൈറ്റിയിൽ ഇരുവരും ചേർന്ന് 35 എംഎം ഫിലിമുകൾ പ്രദർശിപ്പിച്ച് പണം കണ്ടെത്തുകയും ആ തുകയ്ക്ക് ഷോർട്ട് ഫിലിമുകൾ നിർമിക്കുകയും ചെയ്തു
നോളന്റെ ആദ്യ ചിത്രമായ 'ഫോളോയിങ്' ശനിയാഴ്ചകളിൽ മാത്രം ഷൂട്ട് ചെയ്തുകൊണ്ടാണ് എമ്മ നിർമാണം പൂർത്തിയാക്കിയത്
നോളന്റെ കരിയറിന് അടിത്തറ പാകിയ 'മെമന്റോ'യ്ക്കുവേണ്ടി നിർമാതാക്കളെ കണ്ടെത്തുന്നതും എമ്മയാണ്
നോളന്റെ ഐതിഹാസിക ചിത്രങ്ങൾ നിർമിക്കുന്നതിനൊപ്പം നാലു മക്കളെയും വളർത്തുന്നു
ഡ്രീം പ്രൊഡ്യൂസർ എന്നാണ് വെറൈറ്റി മാഗസിൻ എമ്മയെ വിശേഷിപ്പിച്ചത്
മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ ബ്രിട്ടീഷ് വനിത കൂടെയാണ് എമ്മ തോമസ്
ഓപ്പൺഹൈമർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമാണം വെറും 57 ദിവസം കൊണ്ടാണവർ പൂർത്തിയാക്കിയത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates