സമകാലിക മലയാളം ഡെസ്ക്
സൂപ്പർമാർക്കറ്റുകളിൽ ശീതീകരിച്ച നിരവധി ഭക്ഷ്യവസ്തുക്കൾ ഉണ്ട്.
ചില ഭക്ഷണങ്ങളുടെ പോഷകഗുണം വർദ്ധിപ്പിക്കുകയും കൂടുതൽ കാലം സുരക്ഷിതമാക്കുകയും ചെയ്യുന്നതിനാലാണിത്.
എന്നിരുന്നാലും, ഇത് ഭക്ഷണത്തിന്റെ ഗുണനിലവാരം ഗണ്യമായി കുറയ്ക്കും അല്ലെങ്കിൽ കേടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.
ഇത്തരത്തിൽ സൂപ്പർ മാർക്കറ്റിലെ ഫ്രിഡ്ജിൽ വെച്ചിരിക്കുന്നതാണെങ്കിൽ വാങ്ങാൻ പാടില്ലാത്ത ഭക്ഷ്യവസ്തുക്കൾ എന്തൊക്കെയെന്ന് നോക്കാം.
കറിവേപ്പില, മല്ലിയില, പുതിനയില
സൂപ്പർമാർക്കറ്റുകളിൽ കറിവേപ്പില, മല്ലിയില, പുതിനയില എന്നിവ കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്. തൽഫലമായി, അവയുടെ രുചി കുറയുകയും പോഷകങ്ങളുടെ ഗുണനിലവാരം ഗണ്യമായി കുറയുകയും ചെയ്യുന്നു. എപ്പോഴും ഇവ ഫ്രഷായിട്ടുള്ളത് വാങ്ങാൻ ശ്രമിക്കുക.
നട്സ്, ഡ്രൈ ഫ്രൂട്ട്സ്
നട്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ഫ്രിഡ്ജിൽ വയ്ക്കേണ്ടതില്ല. സാധാരണ ഊഷ്മാവിൽ സൂക്ഷിച്ചാൽ പോഷകങ്ങൾ നന്നായി സംരക്ഷിക്കപ്പെടും. അതിനാൽ നട്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ വാങ്ങുമ്പോൾ ശ്രദ്ധിക്കുക.
കൂൺ
കുറഞ്ഞ കലോറിയും നാരുകളും പ്രോട്ടീനും ആന്റിഓക്‌സിഡന്റുകളുമടങ്ങിയ കൂണുകൾ റഫ്രിജറേറ്ററിൽവെച്ചാൽ പോഷകമൂല്യം എളുപ്പത്തിൽ നഷ്ടപ്പെടും.
ബ്രോക്കോളി
പോഷകസമൃദ്ധമായ പച്ചക്കറിയായി കണക്കാക്കുന്നതാണ് ബ്രോക്കോളി. ശീതീകരിച്ച ബ്രൊക്കോളിയിൽ നിന്നും വളരെ പെട്ടന്ന് പോഷകമൂല്യം കുറയാൻ സാധ്യത ഉണ്ട്
സ്ട്രോബെറി
പോഷക സമ്പുഷ്ടവും രുചികരവുമാണ് സ്ട്രോബെറി. അതുകൊണ്ട് ഇത് ഫ്രെഷായി കഴിക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കേണ്ടത്
കടകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ ഫ്രഷായിട്ടുള്ളത് വാങ്ങാൻ ശ്രമിക്കുക. പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ അവയുടെ എക്സപയറി ഡേറ്റ് നോക്കി വാങ്ങാൻ ശ്രമിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates