വീട്ടിലെ ഈ വസ്തുക്കൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കരുതേ

സമകാലിക മലയാളം ഡെസ്ക്

വീടും വീട്ടുസാധനങ്ങളും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ.

പ്രതീകാത്മക ചിത്രം | Pinterest

വൃത്തിയാക്കാൻ നമ്മൾ ഉപയോ​ഗിക്കുന്ന എല്ലാ തരം ക്ലീനറുകളും വീ‌ട്ടിലെ എല്ലാ വസ്തുക്കളിലും ഒരു പോലെ ഉപയോ​ഗിക്കാൻ കഴിയില്ല.

പ്രതീകാത്മക ചിത്രം | Pinterest

ചിലതിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത വീട്ടുപകരണങ്ങൾ ഇവയാണ്.

പ്രതീകാത്മക ചിത്രം | Pinterest

തടികൊണ്ടുള്ള സാധനങ്ങൾ

തടികൊണ്ടുള്ള ഫർണിച്ചർ, ഫ്ലോർ എന്നിവ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് ഒഴിവാക്കാം. ഇത് അഴുക്കും കറയും ശരിക്കും വൃത്തിയാവാതിരിക്കാനും സാധനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാനും കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ലെതർ കൊണ്ടുള്ള വസ്തുക്കൾ

ലെതർക്കൊണ്ടുള്ള വസ്തുക്കളിൽ സോപ്പ് ഉപയോ​ഗിക്കുമ്പോൾ മെറ്റീരിയലിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകും. പറ്റിപ്പിടിച്ച അഴുക്കും കറയും ഉണ്ടെങ്കിൽ മെറ്റീരിയലിന് അനുയോജ്യമായ ക്ലീനർ ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

പെയിന്റ് ചെയ്ത ചുവരുകൾ

മാറ്റ് ഫിനിഷോടെ പെയിന്റ് ചെയ്ത ചുവരുകളും പ്രതലങ്ങളും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് പൂർണമായും ഒഴിവാക്കണം. സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ശരിക്കും വൃത്തിയാകാതെ വരുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഡിഷ്‌വാഷർ

ഡിഷ്‌വാഷർ സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ സോപ്പ് പറ്റിയിരിക്കാനും ഡിഷ്‌വാഷറിന് കേടുപാടുകൾ ഉണ്ടാവാനും കാരണമാകുന്നു. ഇത് ഉപകരണം ശരിയായ പ്രവർത്തിക്കുന്നതിന് തടസമാകുന്നു.

Dishwasher | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File