ചിയ വിത്തുകൾ ഇവയ്ക്കൊപ്പം കഴിക്കരുത്

സമകാലിക മലയാളം ഡെസ്ക്

ഓമേ​ഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും നാരുകളും ധാതുക്കളും ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയ ഒരു സൂപ്പർഫുഡാണ് ചിയ സീഡുകൾ.

chia seeds | Pinterest

എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്കൊപ്പം ഇവ ചേര്‍ത്ത് കഴിക്കുന്നത് ദഹനക്കേട്, മലബന്ധം, വയറുവീര്‍ക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാം.

chia seeds | Pinterest

ചിയ വിത്തുകള്‍ക്കൊപ്പം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍.

Chia seed | Pinterest

ഡ്രൈ ​ഗ്രനോള

ഉണങ്ങിയ ഓട്ട്സ്, നട്സ്, തേങ്ങാ, വിത്തുകൾ എന്നിവ അടങ്ങിയ ഗ്രനോളയിലേക്ക് ചിയ വിത്തുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ ദഹനത്തെ മന്ദഗതിയിലാക്കാം. ചിലരില്‍ മലബന്ധത്തിനും കാരണമാകും.

Dry granola

ഫ്ലാക്സ് വിത്തുകൾ

ചിയ പോലെ, ഫ്ലാക്സ് വിത്തുകളിലും നാരുകൾ ധാരാളമുണ്ട്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയെ അമിതഭാരത്തിലാക്കും. ഇത് വയറു വീർക്കൽ, ഗ്യാസ്, അല്ലെങ്കിൽ വയറിളക്കം അല്ലെങ്കിൽ മലബന്ധം എന്നിവയ്ക്ക് കാരണമാകും.

flax seed | Pinterest

പയറുവർ​ഗം

പ്രമേഹം അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നവരില്‍ ഈ കോബോ അത്ര നല്ലതല്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കുറയ്ക്കാം.

Legumes | Pinterest

ക്രൂസിഫറസ് പച്ചക്കറികൾ

കാലെ, ബ്രോക്കോളി, കാബേജ് പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾക്കൊപ്പം ചിയ വിത്തുകള്‍ കഴിക്കുമ്പോള്‍ കുടലിനെ ബാധിക്കാനും വയറു വീർക്കല്‍, ഗ്യാസ്, മലബന്ധം പോലുള്ള അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.

Cruciferous vegetables

കാർബണേറ്റഡ് പാനീയങ്ങൾ

സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങള്‍ക്കൊപ്പം ചിയ വിത്തുകള്‍ പോലെ ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറു വീര്‍ക്കല്‍, വയറ്റില്‍ ഗ്യാസ് ഉണ്ടാകാനും കാരണമാകും.

Carbonated drinks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam