ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കരുത്

സമകാലിക മലയാളം ഡെസ്ക്

ആര്‍ത്തവ സമയത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ശാരീരിക ബുദ്ധിമുട്ടുകള്‍ക്കെല്ലാം പുറമേ മാനസികമായും തകര്‍ന്നിരിക്കുന്ന ദിവസങ്ങളായിരിക്കും ഇവ.

പ്രതീകാത്മക ചിത്രം | Pinterest

ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം എന്നൊന്ന് ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ആർത്തവ ദിനങ്ങളിൽ ഒഴിവാക്കേണ്ട പ്രധാന ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

പഞ്ചസാര

ആർത്തവ ദിനങ്ങളിൽ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്താം. കേക്ക്, കാൻഡി, ഐസ്ക്രീം ഇവയെല്ലാം ഒഴിവാക്കാം. ഇത് വയറു കനം വയ്ക്കാനും ആർത്തവവേദന ഉണ്ടാകാനും കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

പ്രോസസ്ഡ് ഫുഡ്, ജങ്ക്ഫുഡ്

സംസ്കരിച്ച ഭക്ഷണങ്ങൾക്ക് യാതൊരു പോഷകഗുണവും ഇല്ല. ദഹനക്കേടിനും ഇത് ഇടയാക്കും. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഉപ്പ്

ഉപ്പിന്റെ അമിതോപയോഗം രക്തസമ്മർദം കൂടാൻ കാരണമാകും. ആർത്തവ സമയങ്ങളിൽ ഇത് കടുത്ത വേദനയ്ക്ക് കാരണമാകും.

Salt | Pinterest

കാർബണേറ്റഡ് പാനീയങ്ങൾ

കോക്ക്, പെപ്സി, സോഡ തുടങ്ങിയ കാർബണേറ്റഡ് പാനീയങ്ങളുടെ ഉപയോഗം ആർത്തവദിനങ്ങളിൽ പരിമിതപ്പെടുത്താം. ഇവ വയറിന് കനം വയ്ക്കാൻ കാരണമാകും.

Soft drink | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file