ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത്, അപകടമാണ്

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഭക്ഷണ കാര്യത്തില്‍ പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ചില ചിട്ടവട്ടങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് അനാരോഗ്യകരമായി മാറാം.

പ്രതീകാത്മക ചിത്രം | Pexels

ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | AI Generated

തൈരും മുട്ടയും ഒരുമിച്ചു കഴിക്കരുത്. ഇവ രണ്ടിലും പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം.

പ്രതീകാത്മക ചിത്രം | AI Generated

പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നതും ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. കൂടാതെ പാലും കോഴി ഇറച്ചിയും ഒരുമിച്ച് കഴിക്കരുത് എന്നും പറയാറുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണവും ഫാറ്റ് ധാരാളം അടങ്ങിയ ഭക്ഷണവും ഒരുമിച്ച് കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും. അതിനാല്‍ ഇവയും ഒഴിവാക്കാം.

പ്രതീകാത്മക ചിത്രം | Pexels

പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. സിട്രസ് പഴങ്ങള്‍ അസിഡിക് ആയതിനാൽ അത് പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്നു. ഇത് ചിലരില്‍ ദഹനപ്രശ്‌നം, വയറിളക്കം, ഛര്‍ദ്ദി, മലബന്ധം, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

പ്രതീകാത്മക ചിത്രം | pexels

സ്റ്റാര്‍ച്ച് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.

പ്രതീകാത്മക ചിത്രം | Pexels

യോഗര്‍ട്ടിനും മോരിന്‍ വെള്ളത്തിനുമൊപ്പവും നാരങ്ങ ചേര്‍ക്കുന്നതും ശരീരത്തിന് നല്ലതല്ല. അസിഡിറ്റിക്ക് ഇവ കാരണമാകും.

പ്രതീകാത്മക ചിത്രം | AI Generated

സിട്രസ് പഴങ്ങളും കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുന്നതും ദഹനം മോശമാക്കാം.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File