സമകാലിക മലയാളം ഡെസ്ക്
വളർത്തുനായകളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതുന്നവരാണ് നമ്മളിൽ പലരും.
എന്നാൽ, മനുഷ്യർ കഴിക്കുന്ന എല്ലാ ഭക്ഷണവും അവർക്ക് സുരക്ഷിതമാകണമെന്നില്ല.
ചില ഭക്ഷണങ്ങൾ അവരുടെ ആരോഗ്യത്തിന് ഗുരുതരമായ ദോഷങ്ങൾ ഉണ്ടാക്കും.
നിങ്ങളുടെ പ്രിയപ്പെട്ട നായയെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഒഴിവാക്കേണ്ട നാല് പ്രധാന ഭക്ഷണങ്ങൾ ഇതാ
അവോക്കാഡോ
അവോക്കാഡോ നായകൾക്ക് സുരക്ഷിതമല്ല. അവോക്കാഡോയിൽ അടങ്ങിയ ചില ഘടകങ്ങൾ ഇവരുടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, അവോക്കാഡോയുടെ പഴമോ ഇലകളോ ഇവർക്ക് കൊടുക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.
ഉണക്ക മുന്തിരിയും സാധാരണ മുന്തിരിയും
മുന്തിരിയും ഉണക്ക മുന്തിരിയും നായയുടെ വൃക്കകൾ തകരാറിലാകാൻ കാരണമാകും. ഇത് വളരെ ചെറിയ അളവിൽ നൽകിയാൽ പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം.
ചോക്ലേറ്റ്
ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള തിയോബ്രോമൈനും കഫീനും നായയുടെ മെറ്റബോളിസം പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ചോക്ലേറ്റ് കഴിക്കുന്നത് ഇവരിൽ നിർജ്ജലീകരണം, ഛർദി, വയറിളക്കം, വയറുവേദന, ഹൃദയമിടിപ്പ് വർധിക്കൽ എന്നിവയ്ക്ക് കാരണമാവുകയും അടിയന്തര ചികിത്സ ആവശ്യമായി വരികയും ചെയ്യും.
ഉപ്പ്
ഉപ്പ് അധികമായി ശരീരത്തിലെത്തുന്നത് ഛർദി, വയറിളക്കം, വിഷാദം, പനി തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ കാരണമാകും. അമിതമായ അളവിൽ ഉപ്പ് നൽകിയാൽ ചില സമയങ്ങളിൽ അത് നായയുടെ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates