'ഒരു മഹാന്റെ കാൽക്കലും നമ്മുടെ സ്വാതന്ത്ര്യം സമർപ്പിക്കരുത്'; അംബേദ്കറുടെ മുന്നറിയിപ്പിന്റെ ആഴം : ഇന്നത്തെ ചിന്താ വിഷയം

സമകാലിക മലയാളം ഡെസ്ക്

"ഒരു മഹദ്‌വ്യക്തിയുടെ മുന്നിലും നമ്മുടെ സ്വാതന്ത്ര്യം അടിയറ വയ്‌ക്കാനോ, നമ്മുടെ സ്ഥാപിതമൂല്യങ്ങളെ അട്ടിമറിക്കാൻ പ്രാപ്തനാക്കുന്ന അധികാരങ്ങൾ അവനെ ഏൽപ്പിക്കാനോ പാടില്ല" - ജോൺ സ്റ്റുവർട്ട് മിൽ

Quote of The day | John Stuart Mill | Pinterest

1949 നവംബർ 25-ന്, ഭരണഘടനാ അസംബ്ലിയിൽ ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിർണായക പ്രസംഗത്തിൽ അംബേദ്കർ ജോൺ സ്റ്റുവർട്ട് മില്ലിനെ ഉദ്ധരിച്ച് രാജ്യത്തിനു നൽകിയ മുന്നറിയിപ്പാണിത്. ഭരണഘടനാ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രസംഗങ്ങളിലൊന്നായിരുന്നു അത്.

Quote of the day | Bhimrao Ramji Ambedkar | Pinterest

ബ്രിട്ടീഷ് തത്ത്വചിന്തകനും രാഷ്ട്രീയ ചിന്തകനുമായിരുന്നു ജോൺ സ്റ്റുവർട്ട് മിൽ

Quote of the day | Pinterest

ഇന്ത്യ പുതിയ ജനാധിപത്യത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഒരു വ്യക്തിയോടുള്ള അമിതമായ ആരാധന ജനാധിപത്യത്തിന് തന്നെ അപകടമാകാമെന്നായിരുന്നു അംബേദ്കർ നൽകിയ മുന്നറിയിപ്പ്.

Quote of the day | Bhimrao Ramji Ambedkar | Pinterest

ഒരു നേതാവിനോടുള്ള ആരാധനയുടെ പേരിൽ ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, അഭിപ്രായം പറയാനുള്ള അവകാശം, രാഷ്ട്രീയമായി വിയോജിക്കാനുള്ള അവകാശം, നിയമപരമായ സംരക്ഷണം തുടങ്ങിയ അവകാശങ്ങൾ ഉപേക്ഷിക്കരുതെന്നാണ് അംബേ​ദ്കർ രാജ്യത്തോട് ആവശ്യപ്പെട്ടത്

Quote of the day | Bhimrao Ramji Ambedkar | Pinterest

ഒരു നേതാവ് എത്ര മഹാനായാലും, അദ്ദേഹം രാജ്യത്തിന് എത്ര വലിയ സംഭാവന നൽകിയാലും, 'അദ്ദേഹം ചെയ്യുന്നതെല്ലാം ശരിയാണ്' എന്ന് അംഗീകരിക്കുന്ന അവസ്ഥയെയാണ് അംബേദ്കർ ഭയപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Quote of the day | Bhimrao Ramji Ambedkar | Pinterest