സമകാലിക മലയാളം ഡെസ്ക്
വീട്ടിലോ ഓഫീസിലോ ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പവർ സ്ട്രിപ്പ് പലരും ഉപയോഗിക്കാറുണ്ട്.
മൊബൈൽ ചാർജർ, ലാപ്‌ടോപ്പ് പോലുള്ള ചെറിയ ഉപകരണങ്ങൾക്ക് ഇത് സൗകര്യപ്രദമാണെങ്കിലും, എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പവർ സ്ട്രിപ്പ് സുരക്ഷിതമല്ല.
ഉയർന്ന വൈദ്യുതി ഉപയോഗിക്കുന്ന ചില ഉപകരണങ്ങൾ പവർ സ്ട്രിപ്പിൽ കണക്റ്റ് ചെയ്യുന്നത് ഓവർലോഡിനും ഷോർട്ട് സർക്യൂട്ടിനും തീപിടിത്തത്തിനും വരെ കാരണമാകാം.
അതിനാൽ പവർ സ്ട്രിപ്പിൽ പ്രവർത്തിപ്പിക്കാൻ പാടില്ലാത്ത ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് അറിയുന്നത് സുരക്ഷയ്ക്ക് അനിവാര്യമാണ്.
എയർ കണ്ടീഷണർ
എയർ കണ്ടീഷണർ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നു. പവർ സ്ട്രിപ്പിൽ പ്രവർത്തിപ്പിച്ചാൽ ചൂടാകാനും കേടാകാനും സാധ്യത.
റെഫ്രിജറേറ്റർ
റെഫ്രിജറേറ്റർ ഒരിക്കലും പവർ സ്ട്രിപ്പിൽ ഉപയോഗിക്കാൻ പാടില്ല. മറ്റുള്ള ഉപകരണങ്ങളെക്കാൾ കൂടുതൽ പവർ ഇതിന് ആവശ്യമായി വരുന്നു.
സൗന്ദര്യവർദ്ധക ഉപകരണങ്ങൾ
ഹെയർ ഡ്രൈയർ പോലുള്ള ഉപകരണങ്ങൾ ഉയർന്ന ചൂടും വൈദ്യുതിയും ഉപയോഗിക്കുന്നതിനാൽ അപകടസാധ്യത കൂടുതലാണ്.
മൈക്രോവേവ്
മൈക്രോവേവ് പ്രവർത്തിക്കാനും കൂടുതൽ പവർ ആവശ്യമുണ്ട്. ഇത് പവർ സ്ട്രിപ്പിൽ പ്രവർത്തിപ്പിക്കുന്നത് തീപിടുത്ത സാധ്യത കൂട്ടുന്നു.
ചെറിയ അടുക്കള ഉപകരണങ്ങൾ
ടോസ്‌റ്റർ, കോഫീ മേക്കർ പോലുള്ള ചെറിയ അടുക്കള ഉപകരണങ്ങൾ പവർ സ്ട്രിപ്പിൽ പ്രവർത്തിപ്പിക്കുന്നത് സുരക്ഷിതമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates