സമകാലിക മലയാളം ഡെസ്ക്
എക്സ്റ്റൻഷൻ ബോർഡ് ഇല്ലാത്ത വീടുകളുണ്ടാകില്ല. ഒന്നില്‍ കൂടുതല്‍ വൈദ്യുതി ഉപകരണങ്ങൾ ഒരേ സമയം ഉപയോഗിക്കാന്‍ ഇത് വളരെ സഹായകരമാണ്. എന്നാൽ ശരിയായ രീതിയിൽ എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ചില്ലെങ്കിൽ പലതരം നാശനഷ്ടങ്ങൾ സംഭവിക്കാം.
ഉയർന്ന പവറുള്ള ഉപകരണങ്ങൾ അല്ലെങ്കിൽ എപ്പോഴും വൈദ്യുതി ആവശ്യമായി വരുന്ന ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡില്‍ കുത്തി ഉപയോഗിക്കരുത്.
ഫ്രിഡ്ജ്
ദിവസം മുഴുവന്‍ ഉല്‍പാദിപ്പിക്കേണ്ട ഉപകരണമാണ് ഫ്രിഡ്ജ്. അതിനാല്‍ തന്നെ മറ്റുള്ള ഉപകരണങ്ങളെക്കാളും കൂടുതല്‍ വൈദ്യുതി ആവശ്യമാണ്. അതിനാല്‍ എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിക്കുന്നത് സര്‍ക്യൂട്ട് ട്രിപ്പാകാന്‍ കാരണമാകും. ചിലപ്പോള്‍ ഫ്രിഡ്ജിന്റെ കംപ്രസ്സര്‍ മോശമാകാനും കാരണമാകും.
മൈക്രോവേവ്
മൈക്രോവേവ് പ്രവര്‍ത്തിക്കണമെങ്കില്‍ 10 മുതല്‍ 15 വരെ ആംപിയര്‍ ആവശ്യമാണ്. ഇത് എക്സ്റ്റന്‍ഷന്‍ ബോര്‍ഡിന് താങ്ങാന്‍ കഴിയുന്നതിനും കൂടുതലാണ്.
അടുക്കള ഉപകരണങ്ങള്‍
അടുക്കളയില്‍ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങള്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. ഇത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വയര്‍ ഉരുകി പോകാനും ഉപകരണത്തിന് കേടുപാടുള സംഭവിക്കാനും കാരണമാകുന്നു.
എയര്‍ കണ്ടീഷണര്‍
ഹീറ്റര്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ വലിയ ഉപകരണങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുതി ആവശ്യമാണ്. ഉപകരണങ്ങള്‍ അധികമായി ചൂടാവാന്‍ സാധ്യത ഉള്ളതുകൊണ്ട് തന്നെ എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
മുടി സംരക്ഷണ ഉപകരണങ്ങള്‍
മുടി സംരക്ഷണ ഉപകരണങ്ങള്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ ഉപയോഗിക്കാന്‍ പാടില്ല. കാരണം ഇതില്‍ നിന്നും വേഗത്തിലാണ് വലിയ അളവില്‍ വൈദ്യുതി ഉപയോഗിക്കുന്നത്. ഇത് സ്വിച്ച് ബോര്‍ഡില്‍ പ്ലഗ് ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates